ന്യൂദല്‍ഹി: പ്രതിപക്ഷം ഉയര്‍ത്തിയ വ്യാജആരോപണങ്ങള്‍ തള്ളി നരേന്ദ്ര മോദി തുടക്കമിട്ട പി എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനകളുടെ പ്രവാഹം. കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ 31വരെയുളള അഞ്ചുദിവസം കൊണ്ട് 3,076 കോടിരൂപയാണ് ഈ അക്കൗണ്ടിലേക്ക് എത്തിയത്. പി എം കെയേഴ്സ് വെബ്സൈറ്റാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 3,076 കോടിയില്‍ 3,075.85 കോടിരൂപയും കിട്ടിയത് രാജ്യത്തുനിന്നാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 39.67ലക്ഷം രൂപയാണെന്ന് വെബ്സൈറ്റില്‍ പറയുന്നു.
ഭാരതത്തിലെ കൊറോണ പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായാണ് പി എം കെയേഴ്സ് ഫണ്ട് പ്രധാനമന്ത്രി മോദി രൂപികരിച്ചത്. . പിഎം കെയര്‍ ട്രസ്റ്റിനാണ് പി എം കെയര്‍ ഫണ്ടിന്റെ മേല്‍നോട്ടചുമതല നിര്‍വഹിക്കുന്നത്. ട്രസ്റ്റ് ചെയര്‍മാനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന് എന്നിവരും ട്രസ്റ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: