ന്യൂദല്‍ഹി: ശ്രീ നാരായണ ഗുരുദേവ ജയന്തിദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നാരായണ ഗുരുദേവന് സാമൂഹ്യ പരിഷ്കര്‍ത്താവ്, ആത്മീയ ആചാര്യന്, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തനായ വക്താവ് എന്ന നിലയില്‍ കേരളത്തിലെ അസ്പൃശ്യതക്കും അനീതിക്കും എതിരെയുള്ള സാമൂഹ്യ മാറ്റത്തിന്റെ കാരണഭൂതനായയെന്ന് അമിത് ഷാ പറഞ്ഞു.
താഴെ തട്ടിലുള്ളവരുടെ ശാക്തീകരണത്തിനും വിദ്യഭ്യാസത്തിനുമായി ഗുരുദേവന്റെ നിരന്തരമായ പ്രവര്‍ത്തവും സംഭാവനയും മറക്കാന്‍ പറ്റാത്തതാണ്, അദേഹത്തിന്റെ തത്ത്വചിന്തയും ഉപദേശങ്ങളും ചിന്താ സരണിയും രാജ്യത്തെ ലക്ഷോപലക്ഷം ആളുകളുടെ ജീവിതത്തെ ഭാവി കാലങ്ങളിലും അര്‍ത്ഥ പൂര്‍ണ്ണമാക്കുക തന്നെ ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: