പാലാ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും മത്സരിക്കുന്നില്ലെന്ന് എംഎല്‍എ പിസി ജോര്‍ജ്. കേരളാ കോണ്‍ഗ്രസ്സ് എന്ന് പറയുന്നത് തന്നെ അപമാനമായി തോന്നുന്നുവെന്നും അദേഹം പറഞ്ഞു.
നിലവില്‍ കേരളാകോണ്‍ഗ്രസിന് ഒന്‍പത് വിഭാഗമാണ് ഉള്ളതെന്നും താന്‍ അതില്‍ നിന്നും വിട്ടുപിരിഞ്ഞതാണ് എന്നും സൂചിപ്പിച്ച അദ്ദേഹം, താന്‍ ഏഴു തവണ പൂഞ്ഞാറ്റില് നിന്നും എംഎല്‍എ ആയതാണെന്നും ഇനി മത്സരിക്കണം എന്ന് ആഗ്രഹമില്ലെന്നും പറഞ്ഞു. ഇനി മല്‍സരിച്ചാല്‍ തന്നെയും വേറെയേതെങ്കിലും നിയോജക മണ്ഡലത്തില്‍ നിന്നേ ആകൂ എന്നും പിസി ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരും രണ്ടില ചിഹ്നവും തങ്ങള്‍ക്ക് ലഭിക്കും എന്ന പൂര്‍ണ്ണ ആത്മവിശ്വാസം പാര്‍ട്ടി വൈസ് ചെയര്‍മാനായ പിജെ ജോസഫിന് ഉണ്ടായിരുന്നു. ദില്ലിയില്‍ തനിക്ക് ആളുണ്ട് എന്നായിരുന്നു ജോസഫിന്റെ അവകാശവാദം എന്നും ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും തോല്പിച്ച് സ്വതന്ത്രനായാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: