ന്യൂദല്‍ഹി: രാജീവ് കുമാര്‍ ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. സുനില്‍ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.
1960 ഫെബ്രുവരി 19 ന് ജനിച്ച രാജീവ് കുമാര്‍ 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.കേന്ദ്ര സര്‍വ്വീസിലും, ബീഹാര്‍ – ജാര്‍ഖണ്ഡ് സംസ്ഥാന സര്‍വ്വീസുകളിലുമായി 36 വര്‍ഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബി.എസ്.സി, എല്‍.എല്‍.ബി, പി.ജി.ഡി.എം, എം.എ പബ്ലിക് പോളിസി എന്നിവയില്‍ ബിരുദധാരിയായ രാജീവ് കുമാറിന് സാമൂഹ്യം, വനം-പരിസ്ഥിതി,മാനവ വിഭവശേഷി, ധനകാര്യം, ബാങ്കിംഗ് എന്നീ മേഖലകളില്‍ പ്രവൃത്തി പരിചയമുണ്ട്.
2020 ഫെബ്രുവരിയില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായാണ് അദ്ദേഹം വിരമിച്ചത് .അതിനുശേഷം 2020 ഏപ്രിലില്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി. 2020 ഓഗസ്റ്റ് 31 ന് തല്‍സ്ഥാനമൊഴിഞ്ഞു.2015-17 കാലയളവില്‍ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഓഫീസര്‍ എന്ന ചുമതല വഹിച്ചു. അതിനു മുമ്പ് ധന വിനിയോഗ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്ന നിലയിലും, വനം-പരിസ്ഥിതി,ഗോത്രകാര്യ മന്ത്രാലയം, സംസ്ഥാന സര്‍വീസില്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: