തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സപ്തംബര്‍ 10 ന് വീടുകള്‍ കേന്ദീകരിച്ച് നടക്കും. സപ്തംബര്‍ 2 മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരളത്തിലുടനീളം ആഘോഷം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ബാലഗോകുലം അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാറും പൊതു കാര്യദര്‍ശി കെ.എന്‍ സജികുമാറും അറിയിച്ചു. ‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം’ എന്നതാണ് ഇത്തവണത്തെ സന്ദേശം
കൊറോണമാരിയുടെ ഭീതിയില്‍ വീടുകളില്‍കഴിയുന്ന കുട്ടികള്‍ക്ക് താലൂക്ക് തലത്തില്‍ കൃഷ്ണലീലാകലോത്സവം ഓണ്‍ലൈന്‍ ആയി നടക്കും.ഒരുലക്ഷംകുട്ടികള്‍ പങ്കെടുക്കും. സപ്തംബര്‍ 6 ന് വീടുകളില്‍ കാവി പതാക ഉയരും.വിവിധ സാമൂഹിക സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കും. സപ്തംബര്‍ 8,9, 10 തീയതികളില്‍ കൃഷ്ണകുടീരങ്ങള്‍ നിര്‍മ്മിച്ചും നിറക്കൂട്ടുകള്‍ ഒരുക്കിയും വീടുകള്‍ വ്യന്ദാവനമാക്കും. കൃഷ്ണപ്പൂക്കളം, കണ്ണനൂട്ട്, ഭജനസന്ധ്യ, ദീപക്കാഴ്ച എനിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ബാലദിനാഘോഷത്തില്‍ സംഘടിപ്പിക്കുക.
വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം, മലയാള കവിതയിലെ കൃഷ്ണ സങ്കല്പം, ഭഗവത്ഗീതയിലെ പരിസ്ഥിതി പരിപ്രേക്ഷ്യം, ശ്രദ്ധയും ശുദ്ധിയും ഭഗവത്ഗീതയില്‍ എന്നീവിഷയകളില്‍ കേരളത്തിലെ സാംസ്‌കാരിക സാഹിത്യ ആധ്യാത്മിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന വെബിനാറുകള്‍ നടക്കും വീടുകള്‍ കേന്ദ്രീകരിച്ച് ഗോപൂജ, ഗോപാലകരെ ആദരിക്കല്‍, ഭഗവദ്ഗീതാവന്ദനം, തുളസീവന്ദനം, വൃക്ഷപൂജ എന്നിവയും സംഘടിപ്പിക്കും.
ആഘോഷങ്ങളുടെ നടത്തിപ്പിനായി പഞ്ചാംഗ സമിതിയ പ്രഖ്യാപിച്ചു .സംയോജനം(വി ഹരികുമാർ ,തിരുവനന്തപുരം),സാങ്കേതികം( കെ.പി ബാബുരാജ് പാലക്കാട്), പ്രചാരണം (എം സത്യൻ കോഴിക്കോട്), സാമ്പത്തികം( പി.കെ വിജയരാഘവൻ ഏറണാകുളം),,കാര്യക്രമം(ഡോ. എൻ ഉണ്ണിക്കൃഷ്ണ൯ കോട്ടയം) എന്നിവരാണ് അംഗങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: