മനുഷ്യന്റെ ശത്രു മനുഷ്യന് തന്നെയെന്ന് കൂട്ടക്കൊലകളുടെ ചരിത്രം വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മാത്രമല്ല പാശ്ചാത്യനാട്ടിലും ഇപ്പോള്‍ ഭീതി പരത്തുന്ന വൈറസുകള്‍ പ്രകൃതിയുടെ ഉല്‍പ്പന്നമല്ലെന്നും, ബഹിരാകാശത്തില്‍ ചൈന ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ നടത്തിയ ആണവസ്ഫോടന പരമ്പരയുടെ നേര്‍ക്ക് പ്രകൃതിയുടെ പ്രതിഷേധം എന്ന നിലയില്‍ രൂപംകൊണ്ട സൂക്ഷ്മശക്തികണങ്ങളാണെന്നും ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഭരണ നേതൃത്വത്തിനും കക്ഷി മേധാവിത്തത്തിനും വേണ്ടിയാണ് രാഷ്ട്രങ്ങള്‍ തമ്മില്‍ ഒളിവിലും തെളിവിലും യുദ്ധം ചെയ്യുന്നത്. ഇന്ന് യുദ്ധോപകരണം ബോംബുകളും മിസൈലുകളും ആണ്. പ്രകൃതിയുടെ സംവിധാനം പാടേ തകരുന്ന വിധ്വംസക ക്രിയയാണ് ഇവിടെ നടക്കുന്നത്. അതായത് മനുഷ്യന് സ്വയം നശിക്കാന്‍ വേണ്ടി ആയുധപ്രകടനം നടത്തുന്നു. നിരീശ്വര പ്രസ്ഥാനത്തിന്റെ സംഭാവനയായും ഇതിനെ കണക്കാക്കാം. മറ്റുള്ളവരെ ഇല്ലാതാക്കി വ്യക്തി പ്രഭാവം സ്ഥാപിക്കാന്‍ തുനിയുമ്പോള്‍ സന്മാര്ഗ ചിന്തയും വകതിരിവും അസ്തമിക്കുന്നു. ആദ്ധ്യാത്മിക പാരമ്പര്യം മനസ്സില്‍ ഇന്നും മായാതെയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മാത്രം അതു തങ്ങിനില്ക്കുന്നു. മനുഷ്യന്റെ സദ്ഗതി ഉറപ്പാക്കാന്‍ കഴിയാതെ ലോകാവസാനം തന്നെയാണ് ഇന്നു ചിന്തകന്മാര് മുന്നില്‍ കാണുന്നത്.
അധികാരത്തിന്റെ, രാഷ്ട്ര നേതൃത്വത്തിന്റെ ശിഖരത്തില്‍ എത്താനുള്ള കുതികാല് വെട്ടലില്‍ എല്ലാവരുടെയും കാല് അറ്റുപോകുമോ! ഇങ്ങനെയുണ്ടായ കകക്ഷിരാഷ്ട്രീയത്തില് പക്ഷം ചേര്‍ന്ന് സ്വാര്‍ത്ഥലാഭം ഉണ്ടാക്കിയവരെ നമുക്കറിയാം. ‘കാലുമാറ്റം’ ഇതിനോടൊപ്പമുള്ള നടപടിയാണ്. രാമമന്ദിര്‍ ശിലാസ്ഥാപനം മോദി നിര്‍വഹിച്ചതിന്റെ മുഹൂര്‍ത്തം ശരിയല്ലെന്നു പറഞ്ഞ ഒരു മുന്‍ കോണ്‍ഗ്രസ് മന്ത്രി തന്നെ, അതേ കാര്യം മുന്‍പ് രാജീവ് ഗാന്ധി നിര്‍വഹിച്ചത് ഓര്മപ്പെടുത്തിയപ്പോള്, മുഹൂര്‍ത്തം കേമമാണെന്നു പറഞ്ഞത് ഓര്‍ക്കുന്നു. സന്ദര്‍ഭത്തിനൊത്ത് മാറ്റാവുന്നതാണ് രാഷ്ട്രീയക്കാരുടെ ആദര്‍ശം. ഇതിന് അവസരവാദം എന്നു പറയും. ദേശീയ താല്‍പ്പര്യം എല്ലാവരും ദൂരെക്കളഞ്ഞു. ഇവിടം കൊവിഡിന്റെ സ്വന്തം നാടാവാന്‍ ഇതും ഒരു കാരണമല്ലേ? അപ്പോള്‍ ഒരു നേട്ടം ഉണ്ടായി എന്നു പറയും. ‘സാമൂഹിക അകലം’ പാലിക്കുവാന്‍ നാം നിര്‍ബന്ധിതരായി. എന്നുവച്ചാല്‍ രാഷ്ട്രീയ അകലം പാലിക്കുവാനും ഇടവന്നു എന്നര്‍ത്ഥം. അപ്പോള്‍ വൈറസ് അടുക്കുകയില്ല.
അവസരവാദം വ്യക്തിത്വവികാസത്തിന് വഴിമാറുക, ആണവ യുദ്ധസന്നാഹം വിശ്വശാന്തിക്കായി വഴിമാറുക. ഇതു രണ്ടും സംഭവിച്ചാലേ മനുഷ്യരാശിക്ക് ഇനിമേല്‍ നിലനില്‍പ്പിന് അര്‍ഹതയുള്ളൂ എന്ന വിവേകം നമ്മുടെ ഭരണ നേതൃത്വത്തിന് ഉണ്ടാവാന്‍ ഇടവരട്ടേയെന്ന് ദൈവത്തോടു പ്രാര്‍ഥിക്കാം. (അല്ലാതെ ആരോടു പ്രാര്‍ഥിക്കാന്‍!) മഹാബലിയോട് അപേക്ഷിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: