കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് വഴിതിരിച്ചുവിടുന്നതിന് വേണ്ടിയാണ് അനില്‍ നമ്പ്യാരുടെ പേര് ഇതില്‍ പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പ്രതിപക്ഷം ഈ നടപടിക്ക് കൂട്ട് നില്‍ക്കുകയാണ്. മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ കച്ചിതുരുമ്പിനായി ശ്രമിക്കുമ്പോള്‍ അവരെ കൈപിടിച്ചു കയറ്റാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. എന്തിനാണ് രമേശ് ചെന്നിത്തല ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാര്‍ കാണിച്ച മാന്യത പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അനില്‍ നമ്പ്യാരുടെ പേര് പറഞ്ഞ് കേസ് വഴിതിരിച്ചുവിടാനാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്.
അതേസമയം ചീഫ് സെക്രട്ടറി പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട ഗൂഢസംഘമാണ് സംസ്ഥാനത്തെ കേസുകള്‍ ഇപ്പോള്‍ അട്ടിമറിക്കുന്നതെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.
പിഎസ്സി ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കേണ്ടിവന്ന സാഹചര്യം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും പിഎസ്സിയുമാണ്. പിണറായി വിജയനെതിരെ നരഹത്യക്ക് കേസെടുക്കുകയാണ് വേണ്ടതെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: