മെല്‍ബണ്‍: ഓകസ്ഫോര്‍ഡ് സര്‍വ്വകലാശാല നിര്‍മിക്കുന്ന കൊറോണ വാക്സിന് മുസ്ലിങ്ങള്‍ ഉപയോഗിക്കരുതെന്ന് വിവാദ പ്രസ്താവനയുമായി ഇമാം. നശിപ്പിക്കപ്പെട്ട കോശങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന് നിര്‍മിക്കുന്നത്. അതിനാല്‍ മുസലിങ്ങള്‍ ആരും ഇത് ഉപയോഗിക്കരുതെന്നും വിവാദ ഓസ്ട്രേലിയന്‍ ഇമാം സുഫിയാന് ഖലീഫ അറിയിച്ചു.
ഓകസ്ഫോര്‍ഡ് ആസ്ട്രാസെനെകയുടെ വാക്സിന് ഹറാം ആണ്. 1970കളില്‍ നശിപ്പിക്കപ്പെട്ട ഭ്രൂണങ്ങളിലെ കോശങ്ങള്‍ ഉപയോഗിച്ചാണ് ആസ്ട്രാസെനെക വാക്സിന് നിര്‍മിക്കുന്നതെന്നും ഇമാം പറഞ്ഞു. വാക്സിന് സ്വീകരിക്കാന്‍ സന്നദ്ധരായ മുസ്ലിങ്ങളെ ഇയാള്‍ പുച്ഛിക്കുകയും ചെയ്തു.
വാക്സിന് നിര്‍മാണത്തിനായി ഓസ്ട്രേലിയന്‍ സര്‍ക്കാരും ആസ്ട്രാസെനെകയും തമ്മില്‍ ഈ മാസം ആദ്യമാണ് ധാരണയിലെത്തുന്നത്. പരീക്ഷണങ്ങളില്‍ വാക്സിന് ഫലപ്രദമാണെന്ന് കണ്ടെത്തിയാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇത് സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: