കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ നേതൃത്വത്തിലുള്ള വണ്ടര്കിച്ചന്റെ മൂന്നാമത്തെ ക്ലൗഡ് കിച്ചന് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് വണ്ടര്‍ലാ വണ്ടര്‍കിച്ചന്‍ എന്ന ക്ലൗഡ് കിച്ചന് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ രണ്ട് ഔട്ട്ലെറ്റുകളും ബെംഗളൂരുവിലായിരുന്നു. ഇത് വിജയം കണ്ടതോടെയാണ് കൊച്ചിയിലും വണ്ടര്‍കിച്ചന്‍ ആരംഭിച്ചത്.
കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിന് സമീപമുള്ള പുതിയ ഔട്ട്ലെറ്റ് വണ്ടര്‍ലാ ഹോളിഡേയ്സിന്റെ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും വി-സ്റ്റാര്‍ മാനേജിങ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വണ്ടര്‍ലാ ഹോളിഡേയ്സ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ്, വണ്ടര്‍ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അഞ്ജലി നായര്‍, വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് ഹെഡ് രവികുമാര്‍ എം.എ. എന്നിവര്‍ പങ്കെടുത്തു.
വിവിധതരം വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഈ മള്ട്ടീക്യുസീന് ഔട്ട്ലെറ്റില് ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നേരിട്ട് വാങ്ങാം. ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ച് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സൗജന്യ ഹോംഡെലിവറിയുമുണ്ട്. സൊമാറ്റോ, സ്വിഗ്ഗി എന്നീ ആപ്പുകള്‍ വഴി ഓര്‍ഡര്‍ ചെയ്യാം. പകല്‍ 11.30 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവര്‍ത്തന സമയം.
ജീവനക്കാരുടെ പിന്തുണയോടെയാണ് ഈ കൊറോണകാലത്തും ഇങ്ങനെഒരു ആശയം നടപ്പില്‍ വരുത്താന്‍ കഴിഞ്ഞതെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. ഈ ഔട്ട്ലെറ്റിന് ലഭിക്കുന്ന സ്വീകാര്യത അനുസരിച്ച് കൊച്ചിയിലും ഹൈദരാബാദിലും കൂടുതല്‍ ഔട്ട്ലെറ്റുകള് തുറക്കുമെന്നും വണ്ടര്‍ലാ ഹോളിഡേയ്സ് ജോയിന്റ്മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7592072000, 7592073000.
പ്രതികരിക്കാൻ ഇവിടെ എഴുതുക: