തിരുവനന്തപുരം :മന്ത്രി ജി. സുധാകരന്റെ മകനും ഓഹരി പങ്കാളിത്തം ഉണ്ടെന്ന വെളിപ്പെടുത്തല്‍, അനില്‍ നമ്പ്യാരുടെ പേരില്‍ ജനം ടിവിയെ ആക്ഷേപിക്കാനിറങ്ങിയ സിപിഎമ്മിനെ വെട്ടിലാക്കി. കൈരളി ചാനലില്‍ ഓഹരി എടുക്കാത്ത സുധാകരന്റെ മകന് നവനീത് ജനത്തിന്റെ ഓഹരി എടുത്തതിനെ ന്യായീകരിക്കാനാകാതെ തപ്പുകയാണ് പാര്‍ട്ടി നേതാക്കള്‍.
കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതി സ്വപ്നയെ ജനം കോര്‍ഡിനേറ്റര്‍ എഡിറ്ററായിരുന്ന അനില്‍ ഫോണില്‍ വിളച്ചതിന്റെ പേരില്‍ ചാനലിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ശ്രമം. അനിലിനെ ചാനലില്‍ മേധാവി ആയി അവരോധിക്കുമാത്രമല്ല, സ്വപ്നയക്ക് ജനത്തില്‍ ഓഹരി ഉണ്ടെന്നുവരെ ഡിഫി നേതാക്കള്‍ പറഞ്ഞു പരത്തി. അതിനു മറുപടി ആയിട്ടാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ജനം ചീഫ് എഡിറ്റര്‍ ജികെ. സുരേഷ് ബാബു സുധാകരന്റെ മകനും ഓഹരി പങ്കാളിത്തം ഉള്ളകാര്യം വെളിപ്പെടുത്തിയത്.
”5200 ഓഹരി ഉടമകളാണ് ജനം ടിവിക്കുള്ളത്. മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാര്‍ക്കും അടക്കം ഓഹരിയുള്ള ചാനലാണ് ജനം ടിവി. ഓട്ടോ റിക്ഷ ഓടിക്കുന്നവര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ഇതില്‍ ഉള്‍പ്പടും”എന്നായിരുന്നു പറഞ്ഞത്.
ബിജെപിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്ത അനിലിനെ ബിജെപി നേതാവായി ചിത്രീകരിക്കാനുള്ള ശ്രമവും സിപിഎം നേതാക്കളുമായിട്ടുള്ള അനിലിന്റെ അടുപ്പം പുറത്തു വന്നതോടെ പൊളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: