കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയില്‍ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ത്തി പ്രചരിപ്പിച്ചതായി അന്വേഷണ സംഘം. മൊഴിയിലെ ഒരുഭാഗം മാത്രം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് കസ്റ്റംസ് വിലയിരുത്തല്‍.
സ്വപ്ന സുരേഷ് രഹസ്യമായി നല്കിയ മൊഴി ചോര്‍ന്നതില്‍ കസ്റ്റംസ്ം ഉന്നത സംഘം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ മൊഴി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലുടെ പ്രചാരണം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ ചര്‍ച്ചകള്‍ പ്രകാരം അന്വേഷണ സംഘത്തിന്റെ ശ്രദ്ധതിരിക്കാനും ശ്രമം നടത്തി വരികയാണ്.
സംഭവത്തിലെ ഏകപക്ഷീയമായ ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ്. മൊഴി ചോര്‍ത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലും കസ്റ്റംസ് നീരസം അറിയിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണവും നടത്തും.
അതേസമയം ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്പ്യാര്‍. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനം ടിവിയുടെ നിലവിലുള്ള ചുമതലകളില്‍ നിന്ന് അദ്ദേഹം തത്കാലം മാറി നില്‍ക്കുമെന്നും എംഡി പി. വിശ്വരൂപന് വ്യക്തമാക്കി. നമ്പ്യാര്‍ ജനം ടിവിയുടെ ഓഹരി ഉടമ അല്ല, കോര്‍ഡിനേറ്റിങ് എഡിറ്റര്‍ മാത്രമാണ്. ജനം ടിവി വെബ്സൈറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണവും വ്യാജമാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: