അയോധ്യ: രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ അംഗീകാരത്തിനായി അയോധ്യ ഡെവലപ്പ്‌മെന്റ് അതോറിറ്റിക്ക് സമര്‍പ്പിച്ചു. ഇതിനായി 65,000 രൂപ ഫീസായി കെട്ടിവച്ചു. മാസ്റ്റര്‍ പ്ലാന്‍ ഉടനെ അംഗീകരിക്കുമെന്ന് അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
ക്ഷേത്ര ടസ്റ്റ് അംഗം ഡോ. അനില്‍ മിശ്രയാണ് മാസ്റ്റര്‍ പ്ലാന്‍ അംഗീകാരത്തിനായി അതോറിറ്റി വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് യോഗം ദല്‍ഹിയില്‍ ചേര്‍ന്നിരുന്നു. രാമക്ഷേത്രം നിര്‍മിക്കുന്ന 70 ഏക്കര്‍ സ്ഥലത്തിന്റെ വികസനകാര്യങ്ങള്‍ക്കും യോഗം രൂപം നല്‍കി. ക്ഷേത്രം നിര്‍മിക്കുന്ന ഭൂമിയിലെ മണ്ണ് പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തരാഖണ്ഡ് റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ എഞ്ചിനീയര്‍മാരും ഐഐടി മദ്രാസ്, ലാര്‍സന്‍ ആന്‍ഡ് ട്രൂബോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്. 36-40 മാസങ്ങള്‍ക്കുള്ളില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: