മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയെ ബാഴ്സലോണയില്‍ നിലനിര്‍ത്താന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന്് ജോസഫ് ബര്‍തോമ്യൂ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എങ്ങിനെയും മെസിയെ ടീമില്‍ നിലനിര്‍ത്തണമെന്നാണ് ബാഴ്സലോണയുടെ ആഗ്രഹം. മെസി ബാഴ്സയില്‍ തുടരുന്നതിന് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ബര്‍തോമ്യു സന്നദ്ധത അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അതേസമയം മെസി ഭാവി സംബന്ധിച്ച് മൗനം തുടരുകയാണ്.
കഴിഞ്ഞ ആഴ്ചയിലാണ് മെസി ബാഴ്സ വിടാന്‍ ആഗ്രഹിക്കുന്നതായി ക്ലബ്ബിനെ അറിയിച്ചത്. 2021 വരെ കരാറുള്ള മെസി മാനേജ്മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ബാഴ്സ വിടാന്‍ തീരുമാനിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റി, സീരി എ ചാമ്പ്യന്മാരായ യുവന്റസ് എന്നീ ടീമുകള്‍ മെസിയെ വലയിലാക്കാന്‍ രംഗത്തുണ്ട്.
പതിമൂന്നാം വയസു മുതല്‍ ബാഴ്സക്കായി കളിച്ചുവരുന്ന താരമാണ് ഈ സ്ട്രൈക്കര്‍. സീനിയര്‍ തലത്തില്‍ മറ്റൊരു ക്ലബ്ബിനായി ഇതു വരെ കളിച്ചിട്ടില്ല. ആറു ബാലണ്‍ ഡി ഓര് പുരസ്കാരം നേടി. ബാഴ്സക്കായി 485 മത്സരങ്ങളില്‍ 444 ഗോളുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: