കോട്ടയം: കേരളത്തില്‍ കൊറോണ മരണങ്ങള് കൂടുകയാണെന്ന് ആരോഗ്യവകുപ്പിന്റെ കൊവിഡ് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കൊവിഡ് മരണ ഓഡിറ്റ് കമ്മിറ്റി ജൂലൈ 31 വരെയുള്ള 63 മരണങ്ങള് പരിശോധിച്ചു. ഇവയില്‍ രണ്ടെണ്ണം ജൂണിലെ മരണങ്ങളായിരുന്നു. ഇവിയല് 52 എണ്ണവും കൊറോണ മരണങ്ങളായിരുന്നുവെന്ന് സമിതി സ്ഥിരീകരിച്ചു. നാലു കേസുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ക്ക് കാക്കുകയാണ്. ഏഴു മരണങ്ങള് കൊറോണ മൂലമല്ല. ഒരു കൊറോണ മരണകേസില്‍ മരിച്ചയാള്‍ തമിഴ്നാട്ടുകാരനായതിനാല്‍ കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ജൂലൈയില്‍ മരിച്ചവരില്‍ 29 പേരും 60നും 79നും ഇടയ്ക്കുള്ളവരാണ്. 14 പേര് 40 മുതല്‍ 59 വയസ് വരെയുള്ളവര്‍. കൊറോണ ബാധിച്ച് മരിച്ചവരില്‍ 35 പേരും പുരുഷന്മാരാണ്.
മരണം കൂടുതല്‍ എറണാകുളത്ത്
ജൂലൈയില്‍ മരണമടഞ്ഞവരില്‍ കൂടുതലും എറണാകുളം ജില്ലക്കാര്‍, 13 പേര്. എട്ടു പേര് മരിച്ച തിരുവനന്തപുരമാണ് രണ്ടാമത്. ആറു പേര് വീതം മരണമടഞ്ഞ കോഴിക്കോടും കാസര്‍കോടുമാണ് മൂന്നാമത്. തൃശൂരിലും കൊല്ലത്തും നാലു പേര് വീതമാണ് മരിച്ചത്.
മരണമടഞ്ഞവരും യാത്രയും തമ്മിലുള്ള ബന്ധവും പരിശോധിച്ചു. മരണമടഞ്ഞ 44 പേര്‍ക്കും ഒരു യാത്രാ ചരിത്രവുമില്ല. ഏഴു പേര്‍ക്കു മാ്രതമാണ് യാത്രാബന്ധം ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: