ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റിയുടെയും നൂല്‍പ്പുഴ നെന്മേനി പഞ്ചായത്തുകളുടെയും അതിരുകളിലൂടെ ഒഴുകുന്ന തൊടുവട്ടി തോട്ടിലെ വട്ടുവാടി ചെക്ക്ഡാമിന്റെ രണ്ടു വശങ്ങളിലും വന്‍ മണല്‍ കൊള്ള നടക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയായി പകലും രാത്രിയും മണല്‍ കൊള്ള തുടരുന്നു. ആദിവാസികളായ ആളുകളെ ഉപയോഗിച്ച് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ നിറച്ച് സമീപത്തുള്ള റോഡില്‍ എത്തിച്ച ശേഷം ടിപ്പറുകളില്‍ കയറ്റിയാണ് മണല്‍ കൊള്ള നടക്കുന്നത്. ഡാമിന്റെ പമ്പ് ഓപ്പറേറ്റര്‍മാരുടെ ഒത്താശയോടെയാണിത് നടക്കുന്നത്. നാട്ടുകാര്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ പല പ്രാവശ്യം പൊലീസിനോടും തഹസില്‍ദാറോടും, വില്ലേജ് ഓഫിസറോടും പരാതിപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല.
നൂറുകണക്കിന് ഏക്കര്‍ നെല്‍ക്കൃഷിക്ക് ജലസേചനം ലഭിക്കുന്ന ചെക്ക്ഡാം തകരാന്‍ ഇത് ഇടയാക്കും. വരും ദിവസങ്ങള്‍ നീണ്ട അവധിക്കാലമായതിനാല്‍ വന്‍ മണല്‍ കൊള്ള നടക്കുമെന്നും ഉത്തരവാദപ്പെട്ടവര്‍ തടയണമെന്നും വയനാട് പ്രക്രൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: