കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വിശ്വാസത്തിലെടുത്ത് സിപിഎം. ജനം ടിവി മുന്‍ മാധ്യമപ്രവര്‍ത്തകനെതിരെ സ്വപ്ന നല്‍കിയതെന്നു പറയുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രിക്കും ജനം ടിവിക്കുമെതിരേ പുറപ്പെടുവിച്ച പ്രസ്താവന ആ പാര്‍ട്ടിയെത്തന്നെ അബദ്ധത്തിലാക്കി.
കസ്റ്റംസ് കണ്ടെത്തിയ കേസില്‍ പ്രതി സ്വപ്ന സുരേഷ് നല്കിയ മൊഴിയില്‍ മൂന്ന് അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അവര്‍ ഔദ്യോഗികമായി കോടതിയില്‍ സമര്‍പ്പിച്ചപ്പോഴാണ് ബിജെപിയുള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ പ്രതികരിച്ചത്. എന്നാല്‍,സിപിഎമ്മാകട്ടെ സ്വപ്നയെ മാത്രം വിശ്വസിച്ച് പ്രസ്താവന ഇറക്കിയതില്‍ പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായമുണ്ട്.
സ്വപ്ന, ജാമ്യാപേക്ഷയിലും അതിനുമുമ്പ് മൊഴിയെടുപ്പില്‍ നല്കിയ വിശദീകരണങ്ങള്‍ക്കും പിന്നില്‍ സിപിഎമ്മിന്റെ നിയമോപദേശമാണെന്ന് സ്ഥിരീകരിക്കുന്നതുകൂടിയാണ് സ്വപ്നയെ വിശ്വസിച്ചുള്ള സിപിഎം നേതൃത്വത്തിന്റെ പ്രസ്താവന. അതേസമയം സ്വപ്നയുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന മൊഴിയെക്കുറിച്ചും ദുരൂഹതയേറുകയാണ്. ഇത് വ്യാജമാണെന്നും അന്വേഷണം വേണമെന്നും ബിജെപി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: