ന്യൂയോര്‍ക്ക്: ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം അമേരിക്കയെയും ലോകത്തെയും നശിപ്പിക്കുമെന്ന് അമേരിക്കല്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന് അമേരിക്കയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്.
അമേരിക്കയുടെ സ്വപ്നത്തെ നമുക്ക് സംരക്ഷിക്കാനാകുമോ എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം പറയുക. അമേരിക്കയുടെ ആത്മാവിന്റെ സംരക്ഷകനല്ല ജോ ബൈഡന്. അയാള്‍ അമേരിക്കയിലെ തൊഴിലുകളെ നശിപ്പിക്കും. പ്രസിഡന്റാകാന്‍ അവസരം നല്കിയാല് അയാള്‍ രാജ്യത്തിന്റെ മഹത്വം തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. വഞ്ചനകളുടേയും മണ്ടത്തരങ്ങളുടെയും ചരിത്രമാണ് ബൈഡനുള്ളത്. ബൈഡന് ദുര്‍ബലനാണെന്നും നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബൈഡന് വിജയിച്ചാല്‍ അത് അമേരിക്കയെ ദുരന്തത്തിലേയ്ക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ പുരോഗമന പാതയിലൂടെ മുമ്പോട്ട് നയിക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പറഞ്ഞു. പാന്‍ഡമിക്കിന്റെ മറവില്‍ മെയ്ലിന് ബാലറ്റ് തന്ത്രം മെനയുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ട്രംപ് അനിശിതമായി വിമര്‍ശിച്ചു. സ്വതന്ത്ര തിരഞ്ഞെടുപ്പിനെ കടിഞ്ഞാണിടുന്നതിനാണ് മെയ്ലില് ബാലറ്റ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഡമോക്രാറ്റിക് ലക്ഷ്യമിടുന്നതെന്നും ട്രംപ് ആരോപിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡലിഗേറ്റുകളില്‍ 1276 വോട്ടുകളാണ് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടതെങ്കില്‍ അതിലും കൂടുതലാണ് ട്രംപിന് ലഭിച്ചത്. നാലു വര്‍ഷത്തേക്കു കൂടി വൈറ്റ് ഹൗസില്‍ ട്രംപ് ഉണ്ടാകേണ്ടതാണെന്ന് ഡലിഗേറ്റുകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: