മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിടാന്‍ സൂപ്പര്‍ താരം ലയണല്‍ മെസി താത്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെ, സഹതാരങ്ങള്‍ക്ക് അത്താഴവിരുന്ന് നല്‍കിയെന്ന് സൂചന. മെസി ക്ലബ്ബ് വിടുമെന്ന അഭ്യൂഹം പരന്നതിന് ശേഷം ആദ്യമായാണ് താരത്തെ സ്റ്റേഡിയത്തിന് പുറത്ത് കാണുന്നത്. ബാഴ്സയിലെ സഹതാരവും ഉറുഗ്വെ താരവുമായ ലൂയിസ് സുവാരസും മെസിക്കൊപ്പം ബാഴ്സയിലെ ആഡംബര ഹോട്ടലില്‍ രാത്രിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും പുറമെ ബാഴ്സയിലെ മറ്റ് പ്രധാന താരങ്ങളും പങ്കെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്.
നീണ്ട കാലമായി മെസിയും സുവാരസും ബാഴ്സയില്‍ ഒന്നിച്ച് കളിക്കുന്നവരാണ്. മെസി ക്ലബ്ബ് വിടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സുവാരസും ടീം വിട്ടേക്കുമെന്ന സൂചനയും വന്നിരുന്നു. സുവാരസിനെ ടീമില്‍ ആവശ്യമില്ലെന്ന തരത്തില്‍ ബാഴ്സ പരിശീലകന് റൊണാള്‍ഡ് കൂമാന് പ്രസ്താവനയും നടത്തി. മധ്യനിരയില്‍ ക്രോയേഷ്യന്‍ താരം റാകിടിച്ചും ക്ലബ്ബിന് പുറത്തുപോകുമെന്നാണ് സൂചന.
വമ്പന്‍ താരങ്ങള്‍ കളമൊഴിയുന്ന വാര്‍ത്ത ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതിന് പിന്നാലെയാണ് മെസിയും സുവാരസും ടീമിനായി അത്താഴവിരുന്ന് നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇരുവരും ബാഴ്സയിലെ ഹോട്ടലില്‍ നിന്ന് പുറത്തുപോകുന്ന ദൃശ്യവും സമൂഹമാധ്യമത്തില്‍ വൈറലാണ്.
കഴിഞ്ഞ ജൂണില്‍ അവസാനിച്ച മെസിയുടെ ട്രാന്‍സ്ഫര്‍ കാലാവധി ക്ലബ്ബ് നീട്ടി നല്‍കിയേക്കുമെന്ന പ്രതീക്ഷ മെസി പ്രകടിപ്പിച്ചതായി അടുത്ത വൃത്തങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണഗതിയില്‍ മേയിലാണ് ലീഗ് അവസാനിക്കേണ്ടത്. എന്നാല്‍ കൊറോണ വ്യാപനം മൂലം ആഗസ്റ്റില്‍ അവസാനിച്ചു. ഈ സാഹചര്യത്തില്‍ ജൂണില്‍ അവസാനിച്ച ട്രാന്‍സ്ഫര്‍ കരാര്‍ അടുത്ത മാസം വരെ നീട്ടി നല്‍കുമെന്നാണ് മെസിയുടെ പ്രതീക്ഷയെന്ന് താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ നല്കുന്ന സൂചന. മെസി ക്ലബ്ബ് വിടാന്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന സൂചനയായാണ് ഇക്കാര്യത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: