ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസില്‍ വാദം കേള്‍ക്കാനൊരുങ്ങി സുപ്രീംകോടതിയില്‍. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചില്‍ നിന്നും രണ്ടംഗ ബെഞ്ചിലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരണ്‍ എന്നിവരുടെ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. കേസില്‍ തിങ്കളാഴ്ച മുതല്‍ പുതിയ ബെഞ്ച് വാദം കേള്‍ക്കും.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസിന്റെ വസ്തുതകള്‍ പഠിക്കാതെയും വിശദമായി പരിശോധിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ ഹൈക്കോടതി വെറുതെ വിട്ടതെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
കേസില്‍ ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന കസ്തൂരി രങ്ക അയ്യരും, ആര്‍. ശിവദാസനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിണറായിയെ കുറ്റമുക്തനാക്കിയെങ്കില്‍ തങ്ങളെയും കുറ്റമുക്തനാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് ജസ്റ്റിസ് എന്‍വി രമണയുടെ ബെഞ്ചില്‍ അനന്തമായി നീളുന്നതിനെതിരെ സിബിഐ അപ്പീല്‍ നല്‍കിയിരുന്നു. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മുമ്പ് 18 തവണ ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പിലായിരുന്നു. എന്നാല്‍, ഒരോതവണയും കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും കൂടിയാണ് ഡിവിഷന്‍ ബെഞ്ചില്‍ മാറ്റം വരുത്തി കേസ് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: