Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രക്ഷയുടെ മരുന്ന് രക്ഷകന്റെ കുരുക്ക്

ശാസ്ത്രവിചാരം 251: ഡോക്ടര്‍ ഇഗ്നസ് ഫിലിപ്പ് സിമ്മല്‍ വിസ് എന്ന ഹങ്കറിക്കാരന് നേരിടേണ്ടിവന്ന വിധിയും മറിച്ചായിരുന്നില്ല. രോഗാണു പകര്‍ച്ചയില്‍ ചത്തൊടുങ്ങുന്ന പതിനായിരങ്ങളെ രക്ഷിക്കാനാണ് അദ്ദേഹം സാനിറ്റൈസര്‍ പ്രയോഗം കണ്ടുപിടിച്ചത്

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Aug 27, 2020, 05:03 pm IST
in Varadyam

സ്വര്‍ഗത്തില്‍ നിന്ന് അഗ്നി മോഷ്ടിച്ചതായിരുന്നു ഗ്രീക്ക് ദേവനായ പ്രോമിത്യൂസിന്റെ ആദ്യ കുറ്റം. മോഷ്ടിച്ചെടുത്ത അഗ്നി മനുഷ്യന് നല്‍കിയെന്നതായിരുന്നു അതിലും വലിയ കുറ്റം. കോപാകുലനായ സിയൂസ് ദേവന്‍ പ്രോമിത്യൂസിനെ ക്രൂരമായി ശിക്ഷിച്ചു. മാമലയുടെ കൊടുമുടിയില്‍ ഭാരമേറിയ കാരിരുമ്പ് ചങ്ങലകൊണ്ട് അദ്ദേഹത്തെ ബന്ധിച്ചു. എല്ലാ ദിവസവും പ്രോമിത്യൂസിന്റെ കരള്‍ കൊത്തി ത്തിന്നാന്‍ ഒരു കൂറ്റന്‍ കഴുകനെ ഏര്‍പ്പാടു ചെയ്തു. പിറ്റേന്ന് കഴുകന്‍ വരുമ്പോഴേക്കും കരള്‍ പൂര്‍വസ്ഥിതിയിലാകും. എല്ലാ ദിവസവും തുടരുന്ന, അന്തമില്ലാത്ത പീഡനം. മനുഷ്യകുലത്തിന് നന്മ ചെയ്തതിനുള്ള ശിക്ഷ.

ഡോക്ടര്‍  ഇഗ്നസ് ഫിലിപ്പ് സിമ്മല്‍ വിസ് എന്ന ഹങ്കറിക്കാരന് നേരിടേണ്ടിവന്ന വിധിയും മറിച്ചായിരുന്നില്ല. രോഗാണു പകര്‍ച്ചയില്‍ ചത്തൊടുങ്ങുന്ന പതിനായിരങ്ങളെ രക്ഷിക്കാനാണ് അദ്ദേഹം സാനിറ്റൈസര്‍ പ്രയോഗം കണ്ടുപിടിച്ചത്. രാസലായനിയില്‍ കൈ നനച്ചാല്‍ രോഗാണുക്കള്‍ പമ്പ കടക്കുമെന്ന് സിമ്മല്‍ വിസ് പ്രഖ്യാപിച്ചു. പക്ഷേ നിരീക്ഷണ പടുവായ ആ മനുഷ്യസ്‌നേഹിക്ക് ലഭിച്ചത് പൂച്ചെണ്ടുകളായിരുന്നില്ല; കല്ലേറുകളായിരുന്നു. വൈദ്യലോകത്തെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പരസ്യമായി അപമാനിച്ചു. ക്രൂരമായി പീഡിപ്പിച്ചു. ഒടുവില്‍ ഭ്രാന്താശുപത്രിയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.

ഹങ്കറിയിലെ ബുഡാ നഗരത്തിനടുത്ത് തബാനില്‍ 1818 ജൂലൈ ഒന്നിന് ജനിച്ച് ഇഗ്‌നസ് സിമ്മല്‍ വിസ് നിയമം പഠിക്കാനാണ് ആദ്യം ശ്രമിച്ചത്. പക്ഷേ ഒടുവില്‍ അദ്ദേഹം വൈദ്യ വൃത്തിയിലെത്തി. 1844 ല്‍ വൈദ്യ ബിരുദം നേടിയ അദ്ദേഹം സ്ത്രീരോഗ ചികിത്സയിലായിരുന്നു ശ്രദ്ധ നല്‍കിയത്. 1846 ല്‍ വെനീസ് ആശുപത്രിയില്‍ പ്രാക്ടീസ് ആരംഭിച്ചു. അബലകള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി നടത്തുന്ന ആ ആശുപത്രിയിലുണ്ടായിരുന്നത് രണ്ട് ക്ലിനിക്കുകള്‍. അതില്‍ ഒന്നാം നമ്പര്‍ ക്ലിനിക്കിലായിരുന്നു പ്രൊഫ. ജൊഹാന്‍ക്ലിന്റിന്റെ ജൂനിയര്‍ ആയി സിമ്മല്‍ വിസ് പ്രാക്ടീസ് ആരംഭിച്ചത്. തീരെ വൃത്തിയില്ലാത്ത അന്തരീക്ഷത്തില്‍ നിരവധി അമ്മമാര്‍ ആശുപത്രിയില്‍ മൃതിയടഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നത്. ഒന്നാമത്തെ ക്ലിനിക്കില്‍ പത്ത് ശതമാനമായിരുന്നു മരണനിരക്ക്. രണ്ടാമത്തെതില്‍ കേവലം മൂന്ന് ശതമാനവും.  അക്കാലത്ത് വ്യാപകമായിരുന്ന പകര്‍ച്ച വ്യാധി-പ്രസവ സംബന്ധമായ അണുബാധ(പ്യൂപിറല്‍ ഫീഡര്‍)യായിരുന്നു മരണകാരണം. ഒന്നാം ക്ലിനിക്കില്‍ പ്രസവം നടത്തുന്നത് ഗര്‍ഭിണികളുടെ പേടി സ്വപ്‌നമായിരുന്നു. അവര്‍ രണ്ടാം ക്ലിനിക്കല്‍ പ്രവേശനത്തിനുവേണ്ടി ഡോക്ടര്‍മാരോട് യാചിച്ചു. കാലുപിടിച്ച് പൊട്ടിക്കരഞ്ഞ് അപേക്ഷിച്ചു. അതേസമയം ആശുപത്രിയില്‍ കയറാന്‍ മടിച്ച് വഴിയരുകില്‍ പ്രസവിക്കേണ്ടിവന്ന നിര്‍ഭാഗ്യവതികള്‍ മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷതേടി.

ആശുപത്രിയില്‍ തിരക്കില്ല. കാലാവസ്ഥ മോശമല്ല. ചികിത്സയില്‍ തകരാറില്ല. പക്ഷേ ഒന്നാം ക്ലിനിക്കില്‍ മാത്രം രോഗികള്‍ മരിച്ചുവീഴുന്നു. ഇഗ്നസ് സിമ്മല്‍ വിസ് അതിന്റെ കാരണം തേടി അലഞ്ഞു. ആ കാരണം കണ്ടെത്താന്‍ തന്റെ ചങ്ങാതിയായ ഡോക്ടര്‍ ജേക്കബ് കൊലിറ്റ്‌സ്‌കയുടെ ആകസ്മിക മരണം വരെ സിമ്മല്‍ വിസിനു കാത്തിരിക്കേണ്ടിവന്നു. പ്രസവാനന്തര അണുബാധ മൂലം മരണമടഞ്ഞ ഒരു സ്ത്രീയുടെ ശരീരത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയായിരുന്നു. അതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ മൂര്‍ച്ചയുള്ള ചവണ ഡോക്ടര്‍ ജേക്കബിന്റെ ശരീരത്തില്‍ തുളച്ചുകയറി. വിഷാണുബാധ കലശലായ ഡോക്ടര്‍ തൊട്ടടുത്ത നാള്‍ മരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കണ്ട സിമ്മര്‍ വില്‍സ് ഞെട്ടി. അണുബാധ മൂലം അന്തരിച്ച അമ്മമാരുടെ ശരീരത്തില്‍ കണ്ട അതേ ലക്ഷണങ്ങള്‍. അതേ രോഗാണുബാധ. പോസ്റ്റുമാര്‍ട്ടം മുറിയില്‍നിന്ന് അണുബാധ പുറപ്പെടുന്നുവോയെന്ന് അദ്ദേഹം ശങ്കിച്ചു. ഒന്നാം ക്ലിനിക്കിലെ സഹായികള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. അവരാണ് പോസ്റ്റ്മാര്‍ട്ടം മുറിയില്‍ ഡോക്ടറുടെ സഹായികള്‍. അവര്‍ അണുവാഹകരാകാനുള്ള സാധ്യതകള്‍ ഏറെ. രണ്ടാം ക്ലിനിക്കില്‍ സഹായികള്‍ മിഡ്‌വൈഫ് പരിശീലനം നടത്തുന്ന പെണ്‍കുട്ടികളാണ്. അവര്‍ക്ക് പോസ്റ്റുമോര്‍ട്ടം മുറിയുമായി യാതൊരു ബന്ധവുമില്ല. അപ്പോള്‍ രോഗമെത്താന്‍ സാധ്യത പോസ്റ്റുമോര്‍ട്ടം മുറിയില്‍ നിന്നുതന്നെയെന്ന് സിമ്മല്‍ വിസ് ഉറപ്പിച്ചു.

അന്ന് കൈകള്‍ ശുചിയാക്കുക എന്ന ഏര്‍പ്പാടില്ല. ഡോക്ടര്‍ സര്‍വപ്രകാരത്തിലും ശുദ്ധന്മാരാണെന്നായിരുന്നു അന്നത്തെ വിശ്വാസം. അതിനാല്‍ ശസ്ത്രക്രിയാ മുറിയില്‍നിന്നും പോസ്റ്റുമോര്‍ട്ടം മുറിയില്‍നിന്നും രോഗികളുടെ അടുത്തെത്തുന്ന ഡോക്ടര്‍മാര്‍പോലും കൈകഴുകില്ല. കൈകഴുകാന്‍ ആരെങ്കിലും പറഞ്ഞാല്‍ അത് തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു മിക്ക ഡോക്ടര്‍മാരുടെയും വിശ്വാസം. പക്ഷേ സിമ്മല്‍ വിസിന് അതംഗീകരിക്കാന്‍ കഴിഞ്ഞില്ല.

പോസ്റ്റുമോര്‍ട്ടം മുറിയില്‍നിന്ന് പ്രസവവാര്‍ഡിലേക്കെത്തുന്ന ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും കൈ നന്നായി ഉരച്ചു കഴുകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിന് ക്ലോറിനേറ്റ് ചെയ്ത രാസദ്രാവകം (കാത്സ്യം ഹൈപ്പോക്ലോറൈറ്റ്) തന്നെ ഉപയോഗിക്കണം. അപ്പോള്‍ കയ്യിലെ ദുര്‍ഗന്ധവും മാറും. രോഗാണുക്കള്‍ ഒടുങ്ങുകയും ചെയ്യും. ഫലം അദ്ഭുതകരമായിരുന്നു. 1847 ഏപ്രില്‍ മാസം ഒന്നാം ക്ലിനിക്കില്‍ പ്രസവത്തിനെത്തിയവരില്‍ 18.3 ശതമാനവും പ്രതിമാസം മരണപ്പെട്ടുവെങ്കില്‍ കൈകഴുകാന്‍ തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും ആരും മരിക്കാത്ത അവസ്ഥയെത്തി. അതോടെ പ്രസവത്തിനെത്തിയവര്‍ ഒന്നാം ക്ലിനിക്കില്‍ പ്രവേശനത്തിന് ക്യൂ നിന്നു.

പക്ഷേ സിമ്മല്‍ വിസിന്റെ ‘സാനിറ്റൈസര്‍ മാജിക്’സഹപ്രവര്‍ത്തകര്‍ക്ക് തീരെ രുചിച്ചില്ല. അവര്‍ ഡോക്ടറുടെ കൈകഴുകല്‍ സിദ്ധാന്തം അവജ്ഞയോടെ തള്ളിക്കളഞ്ഞു. പ്രൊഫഷണല്‍ വേദികളില്‍ അദ്ദേഹത്തെ അടച്ചാക്ഷേപിച്ചു. വിവരംകെട്ട വിഡ്ഢി എന്നു വിളിച്ചു. കുത്തിത്തിരുപ്പ് ഉണ്ടാക്കി സര്‍വീസില്‍ നിന്ന് പുറത്താക്കി. ജീവിതമാര്‍ഗം തേടി ഇഗ്‌നസ് സിമ്മല്‍ വിസ് പെസ്റ്റിലേക്ക് പലായനം ചെയ്തു. അവിടെയും അദ്ദേഹത്തെ വൈദ്യന്മാരുടെ കൂട്ടായ്‌മ പിന്തുടര്‍ന്നു, പീഡിപ്പിച്ചു. ജീവിക്കാന്‍ വല്ലാതെ പാടുപെട്ട ഡോക്ടര്‍ ഗതിമുട്ടിയപ്പോള്‍ തന്റെ ശത്രുക്കള്‍ക്കെതിരെ തുറന്നടിച്ചു തുടങ്ങി.  മാമൂല്‍പ്രിയരായ യൂറോപ്പിലെ സ്ത്രീരോഗ ചികിത്സകരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സാനിറ്റൈസറിനെ ദുഷിച്ചു പറഞ്ഞ അവര്‍ക്ക് ദുഷ്ടലാക്കുണ്ടെന്ന് കുറ്റപ്പെടുത്തി. നിരന്തര പീഡനത്തില്‍, കാലം കഴിയവെ അദ്ദേഹത്തിന്റെ മനോനില തകര്‍ന്നു. വൈകിയില്ല, ഡോ. സിമ്മല്‍ വിസിനെ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു മനോരോഗ ചികിത്സാലയത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കവേ സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു. അന്നുണ്ടായ മുറിവില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് കൃത്യം 14-ാം നാള്‍ ഡോക്ടര്‍ അന്തരിച്ചു. 1865 ആഗസ്റ്റ് 13 ന് കേവലം 47-ാം വയസ്സില്‍…

ഡോ. സിമ്മല്‍ വില്‍സിന്റെ മഹത്വം ലോകമറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ലൂയിപാസ്റ്ററുടെയും ജോസഫ് ലിസ്റ്ററുടെയും ഗവേഷണങ്ങള്‍ ഡോ. സിമ്മല്‍ വിസിന്റെ മഹത്വം ലോകത്തെ അറിയിച്ചു. രാസവസ്തു കലര്‍ന്ന ദ്രാവകം കൊണ്ടുള്ള കൈകഴുകല്‍ ലോകം അംഗീകരിച്ചു. അദ്ദേഹം ‘അമ്മമാരുടെ രക്ഷകന്‍’എന്ന് വിശേഷിപ്പിക്കപ്പെട്ടു. വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ സിമ്മല്‍ വിസ് മഹാനായി വാഴ്‌ത്തപ്പെട്ടു. അദ്ദേഹത്തിന്റെ ജന്മഗൃഹം മ്യൂസിയമായി മാറി. അദ്ദേഹത്തിന്റെ പേരില്‍ വൈദ്യ സര്‍വകലാശാലകള്‍ ഉയര്‍ന്നു. ലോകത്തിന്റെ പല ഭാഗത്തും പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടു. പതിനായിരക്കണക്കിന് ജീവന്‍ രക്ഷിച്ച ഒരു കണ്ടുപിടുത്തത്തിന്റെ പേരില്‍ കുരിശുമരണം നേരിടേണ്ടിവന്ന ഡോ. ഇഗ്നസ് സിമ്മല്‍ വിസ് വീണ്ടും ഓര്‍മിക്കപ്പെടുകയാണ്-കോവിഡ് മഹാമാരിയെ ചെറുക്കാന്‍ സാനിറ്റൈസര്‍ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുമ്പോള്‍.

Tags: healthmedicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.