തിരുവനന്തപുരം: സ്വര്‍ണക്കടത്തും ജലീലിന്റെ കള്ളക്കടത്തും വന്നപ്പോള്‍ മാത്രമല്ല, മുന്‍പും ചില സുപ്രധാന അവസരങ്ങളില്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്. പിണറായി വിജയന് എതിരായ ലാവ്ലിന് അഴിമതിക്കേസിന്റെ കാലത്തായിരുന്നു അത്.
2006ല്‍ ലാവ്ലിന് ഫയലുകള്‍ തേടിയാണ് സിബിഐ സംഘം സെക്രട്ടേറിയറ്റില്‍ എത്തിയത്. നോര്‍ത്ത് ബ്ലോക്ക് ഒന്നാം നിലയിലാണ് അന്ന് ‘ഷോര്‍ട്ട് സര്‍ക്യൂട്ട്’ മൂലം തീപിടിത്തമുണ്ടായത്. റെക്കാര്‍ഡ് റൂമിന്റെ തൊട്ടുമുകളിലായിരുന്നു തീപിടിത്തം.
ലാവ്ലിന് കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘത്തിന് ഊര്‍ജ്ജവകുപ്പിലെ ചില ഫയലുകള്‍ ലഭിച്ചിരുന്നില്ല. സിബിഐ സംഘം സെക്രട്ടേറിയറ്റില്‍ എത്തി അന്വേഷിച്ചെങ്കിലും ഇന്നത്തെ പോലെ, ഫയല്‍ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് ഫയല്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. ഇക്കാര്യം അറിഞ്ഞ് സിബിഐ സംഘം എത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് ഫയല്‍ നല്കാന് ആവശ്യപ്പെട്ട് മടങ്ങി. സിബിഐ സംഘം മടങ്ങിയതിനു പിന്നാലെയായിരുന്നു തീപിടിത്തം. പിന്നീട് ഈ ഫയല്‍ കണ്ടെത്തി സിബിഐക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: