ന്യൂദല്‍ഹി: സുരക്ഷാപരവും തന്ത്രപരവുമായ കാര്യങ്ങളില്‍ ആദ്യം ഇന്ത്യ എന്ന സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ജയനാഥ് കൊളംബേജ്. ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാകാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല, അങ്ങനെയാന്നും ചെയ്യില്ല. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗുണഫലങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാക്കാര്യത്തില്‍ ഇന്ത്യയ്ക്കാണ് ആദ്യ മുന്‍ഗണനയെന്ന് പ്രസിഡന്റ് ഗോദഭയ രാജപക്ഷെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പുരോഗതിക്കു വേണ്ടി മറ്റുള്ളവരെയും പരിഗണിക്കേണ്ടിവരും. ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിനു നല്‍കിയത് തെറ്റായിപ്പോയി, അദ്ദേഹം ഒരു ലങ്കന്‍ ചാനലിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: