Categories: Kerala

സെക്രട്ടറിയേറ്റ് തീപിടിത്തം: ബിജെപി പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരേയും പോലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Published by

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ബിജെപി- യുവമോര്‍ച്ച പ്രതിഷേധത്തിനിടെ പോലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡും ജല പീരങ്കിയും പ്രയോഗിച്ചു.  

ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.  

കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരേയും പോലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അഡ്വ. പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് എന്‍. ഹരി എന്നിവര്‍ അറസ്റ്റിലാണ്. കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ യുത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു.  

കാസര്‍കോടും കല്‍പ്പറ്റ നഗരത്തിലും ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ പാതയില്‍ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക