കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 37 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര് ഇന്നലെ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. ഇതില്‍ 1100 പേര് രോഗമുക്തരായി.
255 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 245 പേര് ജില്ലയിലും 10 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവര്‍ മൈസൂര്‍ റെയില്‍വേ പോലീസിലുള്ള മാനന്തവാടി കുന്നമംഗലം സ്വദേശി, മേപ്പാടി സമ്പര്‍ക്കത്തിലുള്ള 7 പേര്, ബത്തേരി സമ്പര്‍ക്കത്തിലുള്ള ദൊട്ടപ്പന്‍കുളം സ്വദേശിനി, 3 ഫയര്‍ലാന്‍ഡ് സ്വദേശികള്‍, മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള കടല്‍്മാട് സ്വദേശി, വാളാട് സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശി, പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 3 മുണ്ടക്കുറ്റി സ്വദേശികള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പാക്കം സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 3 പാക്കം സ്വദേശികള്‍, പോലീസ് സമ്പര്‍ക്കത്തിലുള്ള കല്‍പ്പറ്റയിലെ പോലീസ് ഉദ്യോഗസ്ഥന്, ഉറവിടം വ്യക്തമല്ലാത്ത വെങ്ങപ്പള്ളി സ്വദേശിനി, മാനന്തവാടി സ്വദേശിനി, കോട്ടത്തറ മടക്കുന്ന് സ്വദേശി എന്നിവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര് ഓഗസ്റ്റ് 24ന് മൈസൂരില്‍ നിന്നു തിരിച്ചെത്തിയ മലപ്പുറം സ്വദേശി, ഓഗസ്റ്റ് 21ന് മൈസൂരില്‍ നിന്നു തിരിച്ചെത്തിയ തിരുനെല്ലി നാരങ്ങാക്കുന്ന് സ്വദേശി, ഓഗസ്റ്റ് 21ന് ബാംഗ്ലൂരില്‍ നിന്നു തിരിച്ചെത്തിയ വെള്ളമുണ്ട കട്ടയാട് സ്വദേശികള്‍, ഓഗസ്റ്റ് 20ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ അഞ്ചുകുന്ന് സ്വദേശി, ഓഗസ്റ്റ് 20ന് ഗുണ്ടല്‍പേട്ടില്‍ നിന്നു തിരിച്ചെത്തിയ ചെന്നലോട് സ്വദേശി, ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ ചീരാല്‍ മുണ്ടക്കൊല്ലി സ്വദേശികള്‍, ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ അമ്പലവയല്‍ ആനപ്പാറ സ്വദേശി, ആഗസ്റ്റ് 13ന് കര്‍ണാടകയില്‍ പോയി തിരിച്ചെത്തിയ ഇരുളം സ്വദേശി, ഹൈദരാബാദില്‍ നിന്നു തിരിച്ചെത്തിയ പടിഞ്ഞാറത്തറ സ്വദേശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: