മലപ്പുറം: കോണ്‍സുലേറ്റ് വഴി വിദേശത്തുനിന്നും പാഴ്സല്‍ കടത്തിയ വിഷയത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഖുറാനെ ഇത്തരത്തിലൊരു രാഷ്ട്രീയ വിഷയത്തിലേക്ക് വലിച്ചിഴച്ച ജലീലിന്റെ നടപടി ശരിയല്ലെന്ന ശിഹാബ് തങ്ങള്‍ പറഞ്ഞു. വാര്‍ത്താ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
മതഗ്രന്ഥങ്ങള്‍ കൊണ്ടുവരുന്നതിന് നികുതി ഇളവ് നല്കാന് പാടില്ല. മാത്രമല്ല നയതന്ത്ര ബാഗേജുകളിലൂടെ ഇത്രയധികം മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ അത് വിതരണം ചെയ്യാനോ പാടില്ലെന്നും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ നിയമ ലംഘനത്തിന്റെ കുരുക്ക് മുറുക്കിയിട്ടുണ്ട്. ഈ അവസരത്തിലാണ് ജലീലിനെ വിമര്‍ശിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രതികരണം.
2020 മാര്‍ച്ച് നാലിന് എത്തിയ മതഗ്രന്ഥങ്ങള്‍ക്ക് ടാക്സ് ഇളവ് നല്കിയിട്ടുള്ളതായും കസ്റ്റംസ് ബില്‍ സൂചിപ്പിക്കുന്നു. 250 പാക്കറ്റുകള്‍ വന്നതിന് 89,5806 രൂപയുടെ വിലയുണ്ട്. ഇതിന് 4479 കിലോഗ്രാം ഭാരവും ഉണ്ടെന്ന് ബില്ലിലുണ്ട്. ഇതിനുള്ള എല്ലാ വിധ നികുതികളും ഒഴിവാക്കി നല്‍കിയെന്നാണ് ബില്ലിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: