തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തില്‍ തീപിടിത്തം. ഇന്നു വൈകിട്ടാണ് സംഭവം. പ്രോട്ടോക്കോള്‍ ഓഫിസിലാണ് അഗ്നിബാധ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ അടങ്ങുന്ന ഓഫിസിലാണ് തീപിടിത്തം. അതീവ സുരക്ഷ മേഖലയില്‍ ഉണ്ടായ ഈ തീപിടത്തം അടിമുടി ദുരൂഹത നിറഞ്ഞതാണ്. സംഭവം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, തീപിടിച്ച ശേഷം ഫയര്‍ഫോഴ്സ് എത്തുന്നവരെ അഗ്നി അണയ്ക്കാന്‍ ആരും ശ്രമിച്ചില്ല. രണ്ടു ജീവനക്കാര്‍ മാത്രമേ ജോലിയില്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ ക്വാറന്റൈനിലായിരുന്നു. ഗസ്റ്റ് ഹൗസിലെ ബുക്കിങ് രേഖകള്‍ മാത്രമാണ് കത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് തീപിടിത്തം. കെ.ടി. ജലീല്‍ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി ഫയലുകളാണ് പ്രോട്ടോക്കോള്‍ ഓഫിസില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: