ന്യൂദല്‍ഹി : മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസില്‍ വിധി പറയാന്‍ മാറ്റി. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രശാന്ത് ഭൂഷണിന് മാപ്പ് പറാനായി അവസരം നല്‍കിയെങ്കിലും അതിന് തയ്യാറായില്ല.
എന്നാല്‍ മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് കേസില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചോദിച്ചു. മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിലും എന്ത് തെറ്റാണുള്ളത്. ഒരുപാട് മുറിവുകളെ ഉണക്കാന്‍ കഴിയുന്ന വാക്കാണ് മാപ്പ് എന്നും ജസ്റ്റിസ് അറിയിച്ചു. ശിക്ഷ വിധിക്കുന്നത് ഒഴിവാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. വിധി പ്രസ്താവന എന്ന നടത്തുമെന്നും കോടതി വ്യക്തമാക്കിയിട്ടില്ല.
30 വര്‍ഷത്തെ പരിചയ സമ്പത്തുള്ള പ്രശാന്ത് ഭൂഷണിനെ പോലെയുള്ള മുതിര്‍ന്ന അഭിഭാഷകന്‍ ഇങ്ങനെയല്ല പെരുമാറേണ്ടത്. എല്ലാത്തിനും മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് പോകുന്നത് തെറ്റാണെന്നും അത്തരം നീക്കങ്ങള്‍ ലക്ഷ്യത്തെ സാധൂകരിക്കില്ലെന്നും വ്യക്തമാക്കി.
ജൂണ്‍ 27,29 തിയതികളില്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിലാണ് സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. മുന്‍ ചീഫ് ജസ്റ്റിസുമാരടക്കമുള്ള ന്യായാധിപന്മാര്‍ ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നുവെന്ന പരാമര്‍ശമാണ് പ്രശാന്ത് ഭൂഷണ്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: