തൃശൂര്‍: കൊറോണ കാലത്ത് ജനങ്ങളെ കൊള്ളയടിച്ച് ടോള്‍ പിരിവ്. മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ വെളപ്പായ മേല്‍പ്പാലത്തില്‍ നിര്‍ത്തിവെച്ച ടോള്‍ പിരിവ് ഇന്നലെ വീണ്ടും ആരംഭിച്ചു. കൊറോണ ദുരിതം മൂലം സംസ്ഥാനം മുഴുവന്‍ ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ നിര്‍ത്തിവച്ചിരുന്ന ടോള്‍ പിരിവാണ് വീണ്ടും ആരംഭിച്ചിട്ടുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുകയും ഉറവിട മറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടോള്‍ ബൂത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ് നടത്തുമ്പോള്‍ രോഗവ്യാപനത്തിനുള്ള സാധ്യതയും ഏറുകയാണ്.
പല പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണുകളായി മാറി കൊണ്ടിരിക്കയുമാണ്. സെപ്റ്റംബര്‍ മാസം രോഗവ്യാപന തോതില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്ന ഗുരുതര രോഗ ബാധിതരായ പാവപ്പെട്ട രോഗികളുമായെത്തുന്ന വാഹനങ്ങളില്‍ നിന്ന് പോലും പണം പിരിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ച് കഴിഞ്ഞു. ടോള്‍ പിരിവ് അടിയന്തരമായി നിര്ര്ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: