തിരുവനന്തപുരം : അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സമയം പ്രതിപക്ഷ നേതാവ് എടുത്തെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. നിയമസഭാ ചര്‍ച്ചയില്‍ അദ്ദേഹത്തിന് അനുവദിച്ചതില്‍ മൂന്നിരട്ടി സമയം പ്രതിപക്ഷ നേതാവ് പ്രസംഗിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെ അവിശ്വാസം വന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദമാക്കുന്നതിനാണ് മുഖ്യമന്ത്രി അത്രയും സമയമെടുത്തതെന്ന് ന്യായീകരിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കായി കൂടുതല്‍ സമയം അനുവദിച്ചെന്ന ആരോപണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നേട്ടങ്ങളും നിലപാടുകളും വ്യക്തമാക്കുമ്പോള്‍ അതിനെ തടയാനാകില്ല. ഇതിനു മുമ്പും അങ്ങനെ ഉണ്ടായിട്ടില്ല. 2005ലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ മറുപടി അഞ്ചേമുക്കാല്‍ മണിക്കൂറോളമായിരുന്നുവെന്നും സ്പീക്കര്‍ പറയുന്നു.
നിയമസഭയില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സംസാരിക്കാന്‍ അവസരം കൊടുത്തിട്ടുണ്ട്. അതില്‍ പുതുതായൊന്നുമില്ല. ഇന്നലെ തനിക്കെതിരെ സഭയിലുണ്ടായ പരമാര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പാര്‍ലമെന്ററി ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തിങ്കളാഴ്ചയുണ്ടായത്.
പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും സമയ നിഷ്ഠ പാലിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിന്റെ ഭാഗമായി എല്ലാവരും സമയമെടുത്തു. പ്രതിപക്ഷ നേതാവ് തന്നെ അദ്ദേഹത്തിനനുവദിച്ച സമയത്തിന്റെ മൂന്നിരട്ടി വിനിയോഗിച്ചു. വളരെ ദീര്‍ഘിച്ചു പോകുമ്പോള്‍ ഇനി അങ്ങേക്ക് എത്ര സമയം വേണമെന്ന് താന്‍ ചോദിച്ചിരുന്നെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിലുള്ള അവിശ്വാസമാണ് മുന്നില്‍ വന്നിരിക്കുകയാണ്. സര്‍ക്കാരിന് ആ കാര്യങ്ങള്‍ വിശദീകരിച്ച് വിശ്വാസം ആര്‍ജ്ജിക്കാന്‍ സമൂഹത്തോടും സഭയോടും പറയേണ്ടതായ കാര്യങ്ങള്‍ പറയേണ്ടി വരും. 2005ലെ രണ്ട് ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചില്‍ മറുപടി അഞ്ചേകാല്‍ മണിക്കൂറായിരുന്നു.
ഭരണഘടനയുടെ 179സി എന്ന നിബന്ധനയുടം പേരിലാണ് സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാത്തത്. അത് അറിഞ്ഞുകൊണ്ട് പാര്‍ലമെന്ററി അനുഭവമുള്ള ഒരാള്‍ സംസാരിച്ചത് ശരിയായില്ല. വിപ്പ് ലംഘനം സംബന്ധിച്ച് കേരള കോണ്‍ഗ്രസുകളുടെ പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: