Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത്: ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ക്വട്ടേഷന്‍ സംഘത്തിന് സിപിഎം നേതാക്കളുമായി ബന്ധം

യുവാവ് ഗള്‍ഫില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണം ഉടമകള്‍ക്ക് തിരിച്ച് നല്‍കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവാവിന്റെ കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാഹനങ്ങളിലായാണ് ക്വട്ടേഷന്‍ സംഘം മലപ്പുറത്തു നിന്നെത്തിയത്. പോലീസിനെ കണ്ടതോടെ ഇരുവിഭാഗവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 25, 2020, 12:24 pm IST
in Kerala

കണ്ണൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കൂത്തുപറമ്പില്‍ പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറത്ത് നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തിന് ഉന്നത ഇടതു നേതാക്കളുമായി ബന്ധമെന്ന് സൂചന. കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി ദിന്‍ഷാദിനെയാണ് കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇത് തടയാന്‍ കൂത്തുപറമ്പിലെ ക്വട്ടേഷന്‍ സംഘവും യുവാവിന്റെ സഹായികളും ഇറങ്ങിയതോടെ സംഘര്‍ഷമായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  

യുവാവ് ഗള്‍ഫില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണം ഉടമകള്‍ക്ക് തിരിച്ച് നല്‍കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവാവിന്റെ കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാഹനങ്ങളിലായാണ് ക്വട്ടേഷന്‍ സംഘം മലപ്പുറത്തു നിന്നെത്തിയത്. പോലീസിനെ കണ്ടതോടെ ഇരുവിഭാഗവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മലപ്പുറത്ത് നിന്നെത്തിയ സംഘത്തില്‍ ഒരാള്‍ പോലീസ് എത്തുന്നതിനു മുമ്പേ രക്ഷപ്പെട്ടിരുന്നു. ഇരിട്ടി ഉളിയില്‍ സ്വദേശികളായ സനീഷ്, സന്തോഷ്, മാങ്ങാട്ടിടം കണ്ടേരിയിലെ പി.കെ. സജീര്‍, കൈതേരിയിലെ കെ. റിനാസ്, കൂവ്വപ്പാടിയിലെ ടി.വി. റംഷാദ്, ചിറ്റാരിപ്പറമ്പിലെ പി.പി. സജീര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഘട്ടനത്തില്‍ പരിക്കേറ്റ മലപ്പുറം സ്വദേശികളായ എ.പി. നൗഷാദ്, അമീന്‍, നിഷാബ് എന്നിവരെ തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹവാല പണമിടപാടും സ്വര്‍ണക്കടത്തുമുള്‍പ്പെടെ ലക്ഷങ്ങളുടെ ഇടപാട് നടത്തുന്ന സംഘങ്ങള്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത ഇടതു നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇവര്‍ക്ക് പോലീസിലും സ്വാധീനമുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നില്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് ഇതുവരെ പോലീസ് അന്വേഷിച്ചിട്ടില്ല.  

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് പുറത്തിറങ്ങുന്ന സമയം കൃത്യമായി മനസ്സിലാക്കിയാണ് സംഘമെത്തിയത്. ക്വട്ടേഷന്‍ സംഘത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷം ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് തുടക്കത്തില്‍ പോലീസ് സ്വീകരിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെത്തി വിവരം പുറത്തറിഞ്ഞതോടെ ക്വട്ടേഷന്‍ സംഘത്തിനെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.