ഇടുക്കി: ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. പാമ്പാടുംപാറ സ്വദേശിയായ 24 കാരന്റെ രോഗ ഉറവിടം വ്യക്തമല്ല. 48 പേര്‍ക്ക് രോഗമുക്തിയുണ്ട്.
1. ഏലപ്പാറ സ്വദേശി(59), 2. കരിങ്കുന്നം സ്വദേശി(28), 3, 4. കരുണാപുരം സ്വദേശിനികള്‍ (39, 23), 5. കട്ടപ്പന സ്വദേശികളായ യുവാവും(40) 6. പത്തു വയസുകാരനും, 7. പീരുമേട് സ്വദേശിനി(24), 8, 9. ഉപ്പുതറ സ്വദേശികള്‍ (22, 21), 10. തൊടുപുഴ സ്വദേശിനിയായ 14 കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
11, 12. ചക്കുപള്ളം സ്വദേശിയായ യുവാവും(30) സ്ത്രീയും(47), 13. കരുണാപുരം സ്വദേശിനി(42), 14. മൂന്നാര്‍ സ്വദേശിനി(29), 15, 16. ഉടുമ്പന്‍ചോല സ്വദേശിനികള്‍ (35, 45), 17, 18. വട്ടവട സ്വദേശികള്‍(38, 45).
ടോള്‍ ഫ്രീ നമ്പര്‍
ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൊറോണ വാര് റൂമിനോടനുബന്ധിച്ച് കോള്‍ സെന്റര്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. റവന്യൂ, ആരോഗ്യം, പോലീസ്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്, തദ്ദേശ സ്വയംഭരണം, പിആര്‍ഡി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വാര് റൂം പ്രവര്‍ത്തിക്കുന്നത്. കൊറോണ സംബന്ധിച്ച സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും താഴെ ചേര്‍ത്തിരിക്കുന്ന ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍ 18004255640.
കണ്ടെയ്മെന്റ് സോണ്‍
കൊറോണ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കരുണാപുരം ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പരപ്പനങ്ങാടി കവലയുടെയും, 16-ാം വാര്‍ഡില്‍ കുഴിത്തൊളു കവലയുടെയും 250 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
കണ്ടെയ്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
1. പീരുമേട്- 8-ാം വാര്‍ഡിലെ കരോട്ടുമുറി, കരടിക്കുഴി, മണിക്കല്‍ മൊട്ട എന്നീ പ്രദേശങ്ങള്‍
2. കുമളി- 5-ാം വാര്‍ഡ്
3. ഉപ്പുതറ- 6-ാം വാര്‍ഡിലെ ഉപ്പുതറ പാലം മുതല്‍ ഉപ്പുതറ പിഎച്ച്സി വരെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: