കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നായിരുന്നു 2016 ഏപ്രിലില്‍ പെരുമ്പാവൂരില്‍ ഉണ്ടായ ജിഷയുടേത്. ഇതരസംസ്ഥാന തൊഴിലാളിയായ അമീറുള്‍ ഇസ്ലാം ആയിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജിഷയെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി ഏലൂരിലും പതിനാലു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് ഇതരസംസ്ഥാന തൊഴിലാളികള്‍. പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്, ഹനീഫ് എന്നിവരാണ് പിടിയിലായത്. പ്രതികളായ മൂന്നുപേര്‍ സംസ്ഥാനം വിട്ടു. ഇവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരെ പിടികൂടാന്‍ യുപി പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഇതോടെ, സംസ്ഥാനത്ത് എത്തിച്ചേരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി ഏറുകയാണ്.
മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍നിന്നും നിര്‍ബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്. തൊഴിലാളികള്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചിലായിരുന്നു ആദ്യ ബലാത്സംഗം. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരുടെ മുറിയില്‍ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. ജൂലൈ 30ന് ഇടപ്പള്ളിയില്‍ വച്ചും, ഓഗസ്റ്റില്‍ കുന്നുംപുറത്തും പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. പതിനാലുകാരിയെ സംഘമായി പീഡിപ്പിച്ച കേസില്‍ പീഡനവിവരം പുറത്തായത് സ്കൂള്‍ അധികൃതരുടെ കൗണ്‍സലിങ്ങിനിടെയാണ്. എട്ടാംക്ലാസുകാരിയുടെ തുറന്നു പറച്ചിലിലാണ് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: