തിരുവനന്തപുരം: ലൈഫ് മിഷനും ദുബായ് റെഡ്ക്രസന്റുമായി തയാറാക്കിയ ധാരണാ പത്രവും അട്ടിമറിച്ചു. ഗുരുതര ചട്ടലംഘനം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപകരാര്‍ ഉണ്ടാക്കി.
2019 ജൂലൈ 11ന് തയാറാക്കിയ ധാരണാ പത്രത്തില്‍ ഒന്നാം കക്ഷി റെഡ്ക്രസന്റും രണ്ടാം കക്ഷി സംസ്ഥാന സര്‍ക്കാരുമാണ്. വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫഌറ്റുകള്‍ നിര്‍മിക്കുന്നതിനാണ് ലൈഫ് മിഷന് സിഇഒയും റെഡ്ക്രസന്റും ധാരണാ പത്രം ഒപ്പിട്ടത്. എന്നാല്‍ ഫഌറ്റ് നിര്‍മിക്കാനായി 2019 ജൂലൈ 31ന് തയാറാക്കിയ നിര്‍മ്മാണ കരാറില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ഒന്നാം കക്ഷിയും യൂണിടാക് ബിള്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് കമ്പനി രണ്ടാം കക്ഷിയുമാണ്. 70 ലക്ഷം ദിര്‍ഹത്തിനുള്ള കരാര്‍ ഒപ്പുവച്ചിരിക്കുന്നത് യുഎഇ കോണ്‍സുലേറ്റ് ജനറലും. ടെന്‍ഡര്‍ മുഖേനയാണ് യൂണിടാക്കിനെ തെരെഞ്ഞെടുത്തതെന്നും കരാറില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഫഌറ്റ് സമുച്ചയത്തിന് സമീപത്ത് ആശുപത്രി പണിയുന്നതിനുള്ള 30 ലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ എറണാകുളത്തെ സെയ്ന്റ് വെഞ്ചേഴ്സ് സ്ഥാപനത്തിനാണ് നല്‍കിയിരിക്കുന്നത്. ഇതിലും യുഎഇ കോണ്‍സുലേറ്റ് ജനറലാണ് ഒപ്പിട്ടിരിക്കുന്നത്. യൂണിടാകും സെന്റ് വെഞ്ചേഴ്സും ഒരാളുടെ അധികാരത്തിലുള്ളതാണെന്ന് നേരത്തെ പുറത്ത് വന്നിരുന്നു.
റെഡ്ക്രസന്റുമായി സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ടത് പോലും കേന്ദ്ര വിദേശ ധന വിനിമയ നിയമത്തിനും വിദേശകാര്യ നിയമത്തിനും എതിരാണ്. എല്ലാ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് ജനറല്‍ സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി കരാറില്‍ ഒപ്പിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: