ഇടുക്കി: ജില്ലയില്‍ 29 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1505 ആയി ഉയര്‍ന്നു. ഇതില്‍ 1149 പേര് രോഗമുക്തരായപ്പോള്‍ 3 പേര് മരിച്ചു. 353 പേര് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 36934 പേരുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തപ്പോള്‍ ഇനി 1011 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്. 928 പേരുടെ ഫലമാണ് ഇന്നലെ ലഭിച്ചത്.
ഉറവിടം വ്യക്തമല്ല
1. തൊപ്പിപ്പാള കാഞ്ചിയാര്‍ സ്വദേശി(29), 2. കട്ടപ്പന സ്വദേശിനി (54)
സമ്പര്‍ക്കം
3, 4. കട്ടപ്പന സ്വദേശിനികള്‍(14, 72), 5-7. കട്ടപ്പന സ്വദേശികള്‍(16, 24, 18), 8. കുമളി സ്വദേശിനി (28)
9. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനി(14), 10, 11. ഉപ്പുതറ സ്വദേശിനികള്‍(80, 50)
ഇതര സംസ്ഥാന യാത്ര
12. കൊന്നത്തടി സ്വദേശിനി(23), 13. കുമളി വള്ളക്കടവ് സ്വദേശിയായ ഏഴ് വയസ്സുകാരന്, 14. മുട്ടം സ്വദേശിനി(26), 15-17. രാജകുമാരി കുംഭപാറ സ്വദേശിനികള്‍(17, 32, 43), 18. രാജകുമാരി കുംഭപാറ സ്വദേശി(17), 19-21. സേനാപതി സ്വദേശിനികള്‍( 17, 36, 12), 22. സേനാപതി സ്വദേശി(45), 23-26. ഉടുമ്പന്‍ചോല സ്വദേശികള്‍ (13, 15, 17, 43), 27. ഉടുമ്പന്‍ചോല സ്വദേശിനി (11)
വിദേശത്ത് നിന്നെത്തിയവര്‍
28. പള്ളിവാസല്‍ സ്വദേശി(25), 29. കരുണാപുരം സ്വദേശി (40).
കണ്ടെയ്മെന്റ് സോണ്‍
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ്, കുമളി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് 200 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം മൈക്രോ കണ്ടെയ്മെന്റ് സോണ്‍.
സോണില്‍ നിന്ന് ഒഴിവാക്കി
കുമളി ഗ്രാമ പഞ്ചായത്തിന്റെ 12-ാം വാര്‍ഡിനെ ഒഴുവാക്കുന്നു(മേല്‍ പറഞ്ഞ സ്ഥലം തുടരും). വാത്തിക്കുടി പഞ്ചായത്തിലെ 13-ാം വാര്‍ഡ്, ഏലപ്പാറ ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡ് എന്നിവയെ കണ്ടെയ്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: