Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വക്കീല്‍ ഗുമസ്തന്റെ തൂലികത്തുമ്പുരഞ്ഞപ്പോള്‍ ഇതള്‍ വിരിഞ്ഞത് മഹാരഥന്‍മാരുടെ ജീവിതം

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്നതാണ് മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'തീണ്ടാളന്‍' എന്ന നോവല്‍. കുരുക്ഷേത്ര പ്രസിദ്ധീകരിച്ച അഞ്ഞൂറില്‍പ്പരം പേജുള്ള ജയന്തി ദിനമായ ഈ മാസം 28ന് പുറത്തിറങ്ങും.

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Aug 24, 2020, 05:44 am IST
in Special Article
തിരൂര്‍ ദിനേശ്

തിരൂര്‍ ദിനേശ്

മലപ്പുറം: കോടതി വ്യവഹാരങ്ങളില്‍ അന്യായവും പത്രികയുമെഴുതി കാലം കഴിയ്‌ക്കുന്ന വക്കീല്‍ ഗുമസ്തന്‍മാരില്‍ നിന്ന് സാഹിത്യത്തിനും ചരിത്രത്തിനും വല്ല സംഭാവനകളും ലഭിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമെന്ന് തോന്നുന്നില്ല. എരിയുന്ന കനല്‍ക്കട്ടകള്‍ പോലുള്ള കവിതകളും നാടകവും രചിച്ച വക്കീല്‍ ഗുമസ്തനായ മഹാകവി ഇേെശ്ശരിക്ക് ശേഷം സര്‍ഗ്ഗാത്മതയുള്ള എഴുത്തുകാരില്ലെന്നാണ് പൊതുധാരണ. അതേ സമയം മലയാളി വായനക്കാര്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ തിരൂര്‍ ദിനേശ് ഒരു വക്കീല്‍ ഗുമസ്തനാണെന്ന് അറിയാവുന്നവര്‍ ചുരുക്കം. പൊന്നാനി കോടതിയുടെ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഇടശ്ശേരിയെ പോലെ മലയാളനോവല്‍ ശാഖയില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്രനോവലുകള്‍ എഴുതിയ തിരൂര്‍ ദിനേശ് തിരൂര്‍ കോടതിയുടേയും ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു കഴിഞ്ഞു.

1979ല്‍ അഡ്വ.ടി.കൃഷ്ണനുണ്ണിയുടെ ഗുമസ്തനായി വക്കീലാപ്പീസില്‍ കയറിയ തിരൂര്‍ ദിനേശ് ഗുമസ്തപ്പണിക്കിടയില്‍ എഴുതിയത് പതിനാറ് പുസ്തകങ്ങള്‍. ഇതില്‍ പലതും രണ്ടും മൂന്നും പതിപ്പുകളായി പുറത്തിറങ്ങി. ജീവചരിത്ര നോവലുകള്‍ അഞ്ചെണ്ണം. ആറാമത്തെ നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നു.

തുഞ്ചത്തെഴുത്തച്ഛന്‍, മേല്‍പ്പുത്തൂര്‍ ഭട്ടതിരി, പൂന്താനം, ശങ്കരാചാര്യര്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജീവചരിത്രനോവലുകളാണ് അവ. തിരൂര്‍ സബ്ബ് കോടതിയില്‍ കേസുണ്ടായിരുന്ന സ്വന്തം കക്ഷിയായ ആലിയമ്മുവിന്റെ ജീവിതകഥയും നോവലാക്കി. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്നതാണ് മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘തീണ്ടാളന്‍’ എന്ന നോവല്‍. കുരുക്ഷേത്ര പ്രസിദ്ധീകരിച്ച അഞ്ഞൂറില്‍പ്പരം പേജുള്ള ജയന്തി ദിനമായ ഈ മാസം 28ന് പുറത്തിറങ്ങും.

മലബാര്‍ കലാപത്തെക്കുറിച്ചുള്ളതാണ് ആദ്യ ഗ്രന്ഥം. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ജനുവരിയില്‍ പുറത്തിറങ്ങും. ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും ഡയറക്ടറുമായ തിരൂര്‍ ദിനേശിന്റെ ചരിത്ര സംബന്ധമായ കണ്ടെത്തലുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തിലെ തകര്‍ന്ന ക്ഷേത്രങ്ങളുടെ ചരിത്രം പത്ത് വാല്യങ്ങളായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ രണ്ട് വാല്യങ്ങളും ഒന്നാം വാല്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി. മൂന്ന് ,നാല് വാല്യങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു. തിരൂര്‍ ദിനേശിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കോഴിക്കോട് ത്രസദസ്യു പബ്ലിക്കേഷന്‍സ് എന്ന ഒരു പുസ്തക പ്രസാധക കമ്പനി തന്നെ തുടങ്ങിയിട്ടുണ്ട്. ഇവരാണ് തകര്‍ന്ന ക്ഷേത്രങ്ങളുടെ പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്നത്. പല പുസ്തകങ്ങളും അന്താരാഷ്‌ട്ര പുസ്തകവിതരണ കമ്പനിയായ ആമസോണ്‍ വഴിയാണ് വില്‍പ്പന. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ചുള്ള നോവല്‍ ആമസോണ്‍ കിന്‍ഡല്‍ സ്റ്റോര്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതിയെഴുത്ത് മുതല്‍ ചരിത്രമെഴുത്തു വരെയുള്ള തിരക്കുകള്‍ക്കിടയിലും മൂന്നു പതിറ്റാണ്ട് പ്രാദേശിക മാദ്ധ്യമപ്രവര്‍ത്തനത്തിലും സജീവമാണ് ദിനേശ്.

Tags: കഥനോവല്‍Ayyankali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

Entertainment

അയ്യങ്കാളിയായി മമ്മൂട്ടി ;’കതിരവന്‍’ വരുന്നു

മഹാത്മ അയ്യന്‍കാളിയുടെ 83-ാം ദേഹവിയോഗ ദിനാചരണം കോട്ടയത്ത് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Kerala

അയ്യന്‍കാളിയുടെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കണം; അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ

Kerala

കേരളത്തിന്റെ ചരിത്രവഴികള്‍ അടയാളപ്പെടുത്തുന്ന ആര്‍എസ്എസിന്റെ പുതിയ ഗണഗീതം ശ്രദ്ധേയമായി

Literature

കൊടുങ്കാറ്റിന്റെ ഓര്‍മകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.