ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ദല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ദുബായിലെത്തി. ഹൈദരാബാദ് ടീമാണ് ആദ്യം എത്തിച്ചേര്‍ന്നത്. ഏറെ താമസിയാതെ തന്നെ ദല്‍ഹി ക്യാപിറ്റല്‍സും എത്തി.
ഇതോടെ ഐപിഎല്ലില്‍ മത്സരിക്കുന്ന എട്ട് ടീമുകളും യുഎഇയില്‍ എത്തി. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ്, കിങ്സ് ഇലവന് പഞ്ചാബ് എന്നീ ടീമുകള്‍ നേരത്തെ തന്നെ യുഎഇയില്‍ എത്തിയിരുന്നു.
കൊറോണ പ്രോട്ടോകോള്‍ പ്രകാരം യുഎഇയില്‍ എല്ലാ കളിക്കാരും ആറു ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈനിടയ്ക്ക് മൂന്ന് തവണ കൊറോണ പരിശോധനയ്ക്ക് വിധേയരാകണം. ഒന്ന്, മൂന്ന്, ആറ് ദിവസങ്ങളിലാണ് കളിക്കാര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടത്. മൂന്ന് തവണയും ഫലം നെഗറ്റീവ് ആയ കളിക്കാര്‍ ബയോ ബബിളില്‍ പ്രവേശിക്കും. ഇനി മൂന്ന് പരിശോധനകള്‍ കൂടിയുണ്ട്. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവാകുമെന്ന് കരുതുന്നത്. അതിനുശേഷം ഞങ്ങള്‍ക്ക് ഫീല്‍ഡില്‍ പരിശീലനം നടത്താനാകുമെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് അസിസ്റ്റന്‍ഡ് കോച്ച് മുഹമ്മദ് കെയ്ഫ് പറഞ്ഞു.
കൊറോണ മഹാമാരിയെ തുടര്‍ന്നാണ് ഇത്തവണത്തെ ഐപിഎല്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചത്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് മത്സരങ്ങള്‍. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവയാണ് വേദികള്‍. മത്സരങ്ങള്‍ അമ്പത്തിമൂന്ന് നാള് നീണ്ടുനില്‍ക്കും. ചില ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ആദ്യ മത്സരവും രാത്രി 7.30ന് രണ്ടാം മത്സരവും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: