കുവൈത്ത് സിറ്റി: കൊറോണ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കി കുവൈത്ത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യു ആഗസ്റ്റ് 30 പുലര്‍ച്ചെ മൂന്നുവരെയാണ് പ്രാബല്യത്തിലുണ്ടാവുക.
നിലിവല്‍ രാത്രി 9 മുതല്‍ വെളുപ്പിനെ മൂന്ന് മണിവരെയാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മാസം മുതല്‍ ഘട്ടം ഘട്ടമായി രാജ്യത്ത് കെറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഫ്യൂ ഏർപ്പെടുത്തിയത്. പിന്നീട് അത് മൂന്ന് ആഴ്ചയോളും പൂര്‍ണ്ണമാക്കുകയും, രോഗത്തിന്റെ വ്യാപനം കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ പല തവണയായി കര്‍ഫ്യൂ സമയം കുറച്ച് കൊണ്ടുവരുകയും ചെയ്തിരുന്നു.
കര്‍ഫ്യൂ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്ലും വിവാഹ പാര്‍ട്ടികള്‍, പൊതു-സ്വകാര്യ ചടങ്ങുകള്‍, ഹാളുകളിലെ സമ്മേളനങ്ങള്‍ പോലുള്ള ഒത്തുചേരലുകളുടേയും നിയന്ത്രണങ്ങള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: