തിരുവനന്തപുരം: ലോക് ഡൗണിന്റെ മറവില്‍ റയില്‍വേയില്‍ വ്യാപക ബിനാമി കരാറുകള്‍. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് പിന്നില്‍. കള്ളത്തരത്തിന് കൂട്ടു നില്‍ക്കാത്ത ജീവനക്കാരെ വിവിധ തരത്തില്‍ പീഡിപ്പിക്കുകയാണ്.
ചെയ്യാത്ത പണിയുടെ ഇല്ലാത്ത രണ്ട് കരാറുകളുടെ പേരില്‍ രണ്ടു ബില്ലുകള്‍ അടുത്തയിടെ പിടിക്കപ്പെട്ടു. ചൈന്നെയിലുള്ള കമ്പനിയുടെ പേരില്‍ നല്കിയ ലക്ഷങ്ങളുടെ ബില്‍ പാസാക്കാനായി ഉന്നത സമ്മര്‍ദ്ദം ഉണ്ടായി. പരാതിയെ തുടര്‍ന്ന് ഉന്നതത ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. തട്ടിപ്പ് ചൂണ്ടികാട്ടിയ തൊഴിലാളികള്‍ക്കാണ് പീഡനം.
തൊഴിലാളികള്‍ക്കിടയില്‍ നേരത്തതെ സിപിഐ നേതൃത്വം നല്കുന്ന റയില്‍വേ മസ്ദൂര്‍ സംഘ് മാത്രമാണ് പ്രധാന യൂണിയന്. കള്ളക്കരാറുകള്ക്കും അഴിമതിയക്കും കൂട്ടുനില്‍ക്കുന്ന സംഘടന എന്ന പേരുദോഷം പേറി പ്രവര്‍ത്തിക്കുകയായിരുന്നു. ബി എം എസിന്റെ നേതൃത്വത്തില്‍ ദക്ഷിണ റയില്‍വേ കര്‍മ്മചാരി സംഘ് ശക്തമായതോടെയാണ് പ്രശ്നമായത്. നടക്കുന്ന പല തട്ടിപ്പുകളും കര്‍മ്മചാരി സംഘ് പുറത്തുകൊണ്ടു വന്നു. തട്ടിപ്പുകാര്‍ക്കെതിരെ നടപടികളും ഉണ്ടായി.
ഇതിനുള്ള പ്രതികാരമെന്ന നിലയില്‍കൂടിയാണ് ഇപ്പോഴത്തെ നീക്കം.
സീനിയര്‍ ഡിവിഷണല്‍ ഇലക്ടിക്കല്‍ എഞ്ചീനീയര്ക്കെതിരെയാണ് ഗുരുതര ആരോപണം. ചട്ടങ്ങള്‍ ലംഘിച്ച് 17 വര്‍ഷമായി തിരുവന്തപുരത്തുതന്നെ ജോലി നോക്കുന്ന ഇയാള്‍ കോണ്‍ട്രാക്ട് മുതലാളിമാരുടെ ഇഷ്ടതോഴനാണെന്നാണ് ബി എം എസ് ആരോപിക്കുന്നത്. പ്രമോഷന് തടയുക, സ്തീ ജീവനക്കാരെ ദ്രോഹിക്കുക തുടങ്ങി നിരവധി പരാതികള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് റയില്‍വേ മന്ത്രിക്കും ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: