ന്യൂദല്‍ഹി : രമക്ഷേത്ര നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നവരെ വധിക്കാന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകരര്‍ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അയോധ്യയിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.
ദല്‍ഹിയില്‍ ഐഎസ് ഭീകരന് പിടിയിലായതിന് പിന്നാലെയാണ് രാമജന്മഭൂമിക്ക് ചുറ്റും കനത്ത സുരക്ഷാ വലയം ഏര്‍പ്പെടുത്താന്‍ ഇന്റലിജെന്‍സ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ മൂന്ന് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ ലഖ്നൗ, ദല്‍ഹി നിവാസികള്‍ക്ക് അജ്ഞാത ഫോണ്‍കോളുകളും സന്ദേശങ്ങളും എത്തിയിരുന്നു. അതിനു പിന്നാലെയാണ് ദല്‍ഹിയില്‍ ഐഎസ് ഭീകരര്‍ അറസ്റ്റിലായിരിക്കുന്നത്. ഇന്ന് പിടിയിലായ ഐഎസ് ഭീകരന് അബു യൂസഫിനൊപ്പം രണ്ട് കൂട്ടാളികളും ഉണ്ടായിരുന്നു. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഭീകരര്‍ അതിര്‍ത്തി വഴി നേപ്പാളിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിസര പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒപ്പംസൈന്യത്തെയും വിന്യസിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലെ ബല്റാംപൂരുമായി ഐഎസ് ഭീകരര്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. പോലീസ് നായ്ക്കളെയും അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്.
ബല്റാംപൂരിലൂടെ കടന്നു പോകുന്ന വാഹനങ്ങളേയും വ്യക്തികളെയും സശസ്ത്ര സീമാ ബല് സംഘം പരിശോധിക്കുന്നുണ്ട്. നിലവില്‍ ഗ്രാമം സൈന്യത്തിന്റെ സുരക്ഷാ വലയത്തിലാണ്. മോദിയും, ഇന്ത്യയും തങ്ങളുടെ ശത്രുക്കളാണെന്നും, രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുവദിക്കില്ലെന്നും ജയ്ഷെ മുഹമ്മദും നേരത്തെ ഭീഷണി മുഴക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: