തിരുവനന്തപുരം : ലൈഫ് മിഷന് ഭവന നിര്‍മാണത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേയും ആരോപണം ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ വിവാദങ്ങളില്‍ നിന്നും ഒഴിയുന്നതിനായി അന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നത്.
തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ലൈഫ് മിഷന് സിഇഒ എന്നിവരെ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിഷയം ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന മന്ത്രിമാരേയും മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. അന്വേഷണത്തിനു മുന്നോടി വടക്കാഞ്ചേരി ഭവന സമുച്ചയ പദ്ധതിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും സമാഹരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷണല്‍ സെക്രട്ടറി പാറ്റ്സി, ലൈഫ് മിഷന് സിഇഒ യു. വി. ജോസ്, കരാര്‍ ഒപ്പിടുമ്പോള്‍ തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, നിയമവകുപ്പ് സെക്രട്ടറി എന്നിവരില്‍ നിന്ന് മുഖ്യമന്ത്രി വടക്കഞ്ചേരി പാര്‍പ്പിട നിര്‍മാണത്തിനായുള്ള ലൈഫ് മിഷന് പദ്ധതിയുടെ വിശദാംശങ്ങളും തേടി. എന്നാല്‍ അന്വേഷണം ഏത് വിധത്തിലായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. വകുപ്പ് തല അന്വേഷണം, ചീഫ് സെക്രട്ടറി തല അന്വേഷണം, വിജിലന്‍സ് അന്വേഷണം ഇതില്‍ ഏ്ത് വേണമെന്ന് മുഖ്യമന്ത്രി പിന്നീട് തീരുമാനിക്കും.
അതേസമയം വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിവാദങ്ങളിലൂടെ പുകമറ പരത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മന്ത്രിമാര്‍ നേരിട്ട് ജനങ്ങള്‍ക്ക് വിശദീകരണം കെണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: