തൃശൂര്‍: എരുമപ്പെട്ടിയില്‍ ഗുണ്ടാനേതാവ് വീരപ്പന് സനീഷിനെ (27) മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ധിച്ചതിന് ശേഷം വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളുടെ മൊഴിയില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുകയായിരുന്നു. കോടശേരികുന്നിലെ നായാടി കോളനി നിവാസി സത്യന്റെ മകള്‍ ഷെമിറ (നാഗമ്മ-22), ഭര്‍ത്താവ് ചിയ്യാരം ആലവെട്ടുകുഴി കൊണ്ടാട്ടുപറമ്പില്‍ ഇസ്മയില്‍ (38), ബന്ധു ഒല്ലൂക്കര സ്വദേശി വലിയകത്ത് വീട്ടില്‍ അസീസ് (27) എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതികളെ ചടുല നീക്കത്തിലൂടെ അക്കിക്കാവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടാനേതാവുമാണ് ഇസ്മയില്‍. ഷെമിറയും സനീഷും തമ്മില്‍ മുമ്പ് അടുപ്പമുണ്ടായിരുന്നുവെന്നും സത്യന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു സനീഷെന്നും കോളനി നിവാസികള്‍ പറയുന്നു. 10ലധികം കുടുംബങ്ങളുള്ള നായാടി കോളനിയില്‍ സത്യന്റെ വീട്ടുകാരുള്‍പ്പടെ മൂന്ന് കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. മദ്യപാനത്തിനിടെ സനീഷും പ്രതികളും തമ്മിലുള്ള വഴക്ക് നീണ്ടു പോയപ്പോള്‍ മറ്റു രണ്ട് വീട്ടുകാരും കോളനിയില്‍ നിന്ന് പുറത്തേക്ക് പോയി. രാത്രി ഒമ്പതോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സനീഷിനെ മരത്തില്‍ കെട്ടിയിട്ട് വടികളും കല്ലും ഉപയോഗിച്ച് പ്രതികള്‍ മര്‍ദ്ധിക്കുന്നതാണ് കണ്ടതെന്ന് പറയുന്നു.
തടയാന്‍ ശ്രമിച്ച തങ്ങളെ കൊടുവാള് വീശി ഭയപ്പെടുത്തി ഇസ്മയില്‍ ഓടിപ്പിച്ചതായി ഇവര്‍ പറഞ്ഞു. പരിക്കേറ്റ് അബോധാവസ്ഥയിലായ സനീഷിനെ കൊï് പോകാന്‍ കോളനി നിവാസികള്‍ ആംബുലന്‍സ് വിളിച്ചെങ്കിലും പ്രതികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് എരുമപ്പെട്ടി പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും സനീഷ് മരിച്ചിരുന്നു. മരത്തില്‍ നിന്ന് കയര്‍ കെട്ടറുത്ത് മൃതദേഹം നിലത്ത് കിടത്തിയ നിലയിലായിരുന്നു. തലയില്‍ മൂന്ന് വെട്ട് കൊണ്ട മുറിവുകളുണ്ട ഷര്‍ട്ട് മാത്രമേ ശരീരത്തുണ്ടായിരുന്നുള്ളൂ. ശരീരമാസകലം മര്‍ദ്ധനമേറ്റ അടയാളമുണ്ട്. പരിശോധനയില്‍ സത്യന്റെ വീട്ടില്‍ രക്ത തുള്ളികള്‍ പോലീസ് കണ്ടെത്തി. ഫോറന്‍സിക് ഓഫീസര്‍ ഷീല ജോസ്, വിരലടയാള വിദഗ്ധന്‍ യു.രാംദാസ് എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കുന്നംകുളം അസി.കമ്മീഷ്ണര്‍ പി.ഷിനോജ്, എരുമപ്പെട്ടി എസ്എച്ച്ഒ കെ.കെ.ഭൂപേഷ്, എസ്ഐ പി.ആര്.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ സംഭവസ്ഥലത്ത് കൊണ്ട വന്ന് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: