ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 കഴിഞ്ഞ ദിവസം ചന്ദ്രനുചുറ്റുമുള്ള ഭ്രമണപഥത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ചാന്ദ്രയാന്‍ രണ്ടിനു അടുത്ത ഏഴു വര്‍ഷത്തോളം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഓണ്‍ബോര്‍ഡ് ഇന്ധനം ഉണ്ടെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
റോവറിന്റെ സോഫ്റ്റ് ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിരുന്നുവെങ്കിലും എട്ടു ശാസ്ത്രീയ ഉപകരണങ്ങളുള്ള ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ചാന്ദ്രയാന്‍ രണ്ടിന് സാധിച്ചു. ചന്ദ്രനു ചുറ്റും 4,400 ഭ്രമണപഥം ഓര്‍ബിറ്റര്‍ പൂര്‍ത്തിയാക്കുകയും ഇത് വഹിക്കുന്ന എട്ടു ഉപകരണങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്നതായും വൃത്തങ്ങള്‍ പറഞ്ഞു.
2008 ഒക്ടോബറില്‍ ചാന്ദ്രയാന്‍-1 വിക്ഷേപിച്ചതിനു ശേഷം കൂടുതല്‍ സാങ്കേതിക മികവുകള്‍ കാഴ്ചവെക്കുന്നതിനായാണ് 2019ല്‍ ചാന്ദ്രയാന്‍-2 ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ദൗത്യത്തിന്റെ കണ്ടെത്തലുകള്‍ വിവരിക്കുന്ന റിപ്പോര്‍ട്ട് 2020 മാര്‍ച്ചില്‍ വാര്‍ഷിക ലൂണാര്‍ പ്ലാനെറ്ററി സയന്‍സ് കോണ്‍ഫെറെന്‍സില്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ ഐഎസ്ആര്‍ഒ അറിയിച്ചതെങ്കിലും കൊറോണ കാരണം റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഈ വര്‍ഷം ഒക്ടോബറിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: