കണ്ണൂര്‍: ജില്ലയില്‍ 78 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 69 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഒരു ഡിഎസ്സി ഉദ്യോഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിയായ 23കാരി, കണ്ണൂര്‍ കാപ്പാട് 34കാരി, കീഴല്ലൂര്‍ 22കാരന്, 58കാരന് മേലെചൊവ്വ 32കാരി, കണ്ണൂര്‍ ആയിക്കര 40കാരന് , 20കാരി, 33കാരന്, 85കാരന്, കല്ല്യാശ്ശേരി 13കാരി, 51കാരന്, കണ്ണൂര്‍ ബര്‍ണ്ണശേരി 52കാരന്, കാങ്കോല്‍ ആലപ്പടമ്പ 23കാരി, ചെറുപുഴ 45കാരന്, തളിപ്പറമ്പ് കുപ്പം 33കാരന്, മയ്യില്‍ 28കാരന്, 61കാരി, 35കാരന്, പട്ടുവം 31കാരന്, 14കാരി, 26കാരന്, 28കാരന്, 22കാരന്, ആറളം 14കാരന്, 42കാരി, നടുവില്‍ 7വയസ്സുകാരി, 9 വയസ്സുകാരി, കണ്ണൂര്‍ കുഞ്ഞിപ്പള്ളി 39കാരന്, കതിരൂര്‍ 8 വയസ്സുകാരി, കോളയാട് 60കാരന്, 5 വയസ്സുകാരന്, 48കാരി, തലശ്ശേരി 62കാരി, 55കാരി, കണ്ണൂര്‍ തളാപ്പ് 24കാരന്, തളിപ്പറമ്പ് പുളിമ്പറമ്പ് 7 വയസ്സുകാരന്, ആലക്കോട് 58കാരന്, 30കാരി, 50കാരി, കൊളച്ചേരി 28കാരന്, 42കാരന്, ചിറക്കല്‍ 18കാരന്, 7 വയസ്സുകാരന്, ഒരു വയസ്സുള്ള ആണ്‍കുട്ടി, 60കാരി, 10 വയസ്സുകാരന്, 20കാരന്, 21കാരി, 34കാരന്, 30കാരി, 40കാരന്, 38കാരന്, 44കാരി, വേങ്ങാട് 45കാരന്, പരിയാരം 28കാരന്, മുണ്ടേരി 12കാരന്, കണ്ണൂര്‍ പള്ളിയാംമൂല 26കാരന്, 38കാരന്, കണ്ണൂര്‍ പടന്നപ്പാലം 22കാരന്, മാങ്ങാട്ടിടം 14കാരന്, 64കാരന്, 16കാരി, 3 വയസ്സുകാരി, പടിയൂര്‍ കല്ല്യാട് 6 വയസ്സുകാരന്, 35കാരന്, കണ്ണൂര്‍ 38കാരന്, തലശ്ശേരി കുട്ടിമാക്കൂല്‍ 65കാരി, എരുവേശ്ശി 50കാരി, മലപ്പട്ടം 72കാരന് എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.
ഡിഎസ്സി ജീവനക്കാരനായ കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി 41കാരി, തലശ്ശേരിയിലെ ആരോഗ്യപ്രവര്ത്തകന്, വിദേശത്തു നിന്നെത്തിയ കുന്നോത്തെ 41കാരന് , ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ചെറുകുന്ന് 26കാരി, കടമ്പൂര് 32കാരന്, ചെങ്ങളായി 35കാരന് , കടന്നപ്പള്ളി പാണപ്പുഴ 30കാരന് , കോട്ടയം മലബാര്‍ (40കാരന്), പാനൂര്‍ ഒരു വയസ്സുകാരി എന്നിവര്‍ക്കുമാണ് രോഗം ബാധിച്ചത്. 44പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2513 ആയി. ഇവരില്‍ ഇന്നലെരോഗമുക്തി നേടിയ 44 പേരടക്കം 1713 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര് ഉള്‍പ്പെടെ 24 പേര് മരണപ്പെട്ടു. ബാക്കി 776 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9287 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 148 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 31 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 5 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 17 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 348 പേരും വീടുകളില്‍ 8553 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 53442 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 52557 എണ്ണത്തിന്റെ ഫലം വന്നു. 885 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: