ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ലെന്നും വിഘടനവാദികളായ മുസ്ലീങ്ങളെ കൊന്നാടുക്കുന്ന ഇസ്രായേലാണെന്നും പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നില്ല. ഇസ്ലാമാബാദിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നടപടിയും ഉണ്ടാകില്ല. യുഎഇ അംഗീകരിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാന് മറുപടിയില്ല. മുസ്ലീം രാജ്യങ്ങള്‍ക്കെതിരായാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നത്. ഗാസയിലെ മുസ്ലീങ്ങളെ കൊന്നൊടുക്കുയാണെന്നും അദേഹം ആരോപിച്ചു.
പലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു പലസ്തീന് രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രയേലിനെ അംഗീകരിക്കില്ല. മറ്റുരാജ്യങ്ങള്‍ എന്തുചെയ്യുന്നു എന്ന് നോക്കിയല്ല പാലസ്തീന് വിഷയത്തില്‍ പാക്കിസ്ഥാന് നിലപാട് സ്വീകരിക്കുന്നത്. പലസ്തീനികള്‍ക്ക് അവരുടെ എല്ലാ അവകാശങ്ങളും നല്‍കണം. ഒത്തുതീര്‍പ്പ് ഇല്ലാത്തിടത്തോളം കാലം പാകിസ്താന് ഇസ്രയേലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് 1948ല്‍ മുഹമ്മദ് അലി ജിന്ന പറഞ്ഞിരുന്നുവെന്നും ഇമ്രാഖാന് പറഞ്ഞു.
കാശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ വരെ ഇന്ത്യക്കൊപ്പം നിന്നതോടെ പാക്കിസ്ഥാന് പ്രതിസന്ധിയില്‍ ആയിരുന്നു. ഇതു മറികടക്കാനാണ് പാലസ്തീന് വിഷയത്തില്‍ ഇസ്രയേലിനെതിരെ ഇമ്രാന്ഖാന് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും അല്ലെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒഐസി പിളര്‍ക്കുമെന്ന് പാക്കിസ്ഥാന് ഭീഷണിമുഴക്കിയിരുന്നു. സൗദി നേതൃത്വം നല്കുന്ന സംഘടനക്കെതിരെ പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയ ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ പ്രകോപിച്ചിരുന്നു.
ഭീഷണിയെ തുടര്‍ന്ന് പാകിസ്താനുള്ള വായ്പയും എണ്ണ വിതരണവും സൗദി അവസാനിപ്പിച്ചു. തുടര്‍ന്ന് പാക്കിസ്ഥാന് വിവിധ തലങ്ങളിലൂടെ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും നിലപാടില്‍ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്ന നിലപാടാണ് സൗദി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: