തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പഞ്ചയത്തില്‍ ഭരണ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും കെടുകാര്യസ്ഥത മൂലം പഞ്ചയത്ത് ഓഫിസിന് സമീപം മാലിന്യകൂമ്പാരം. പുതു വര്‍ഷ ദിനത്തില്‍ ഏറെ കൊട്ടിഘോഷിച്ച് പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന മുദ്രാവാക്യവുമായി പഞ്ചയത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചയത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തില്‍ നിക്ഷേപിച്ചു.
പൊതു സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിച്ച് പ്ലാസ്റ്റിക് മലിന്യത്തെ പൊടിയാക്കി ടാര്‍ മിക്സിംഗ് യൂണിറ്റുകള്‍ക്ക് നല്‍കും എന്നായിരുന്നു പഞ്ചയത്തിന്റെ വാദം. അതിനായി ഷ്രഡിംഗ് മെഷീന് സ്ഥാപികുന്നതിന് 5.1 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു എന്ന് അന്നേ ദിവസം ഭരണ സമിതി ജനങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതിന് ശേഷവും ഭരണ സമിതിയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ആരോഗ്യ വകുപ്പും ഈ വിഷയത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെ സുരക്ഷിതത്വം നോക്കേണ്ട ബന്ധപ്പെട്ടവര്‍ തന്നെ മാലിന്യ കൂമ്പാരങ്ങള്‍ സ്യഷ്ടിച്ച് പകര്‍ച്ച വ്യാധികള്‍ പടര്‍ത്തുന്നതിന് എതിരെ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: