മാനന്തവാടി: 2018ലെ മഹാപ്രളയത്തില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നിന്നിട്ടും ഒരു രൂപ പോലും ധനസഹായം കിട്ടാതെ മദ്ധ്യവയ്സക്കന്‍ റവന്യൂ ഓഫീസ് പടികള്‍ കയറിയിറങ്ങുന്നു. തലപ്പുഴ മക്കിമല പൂവത്തുംക്കുഴി ബാബുവാണ് പത്ത് സെന്റൊളം സ്ഥലം നഷ്ടപെട്ടതിന്റെ ധനസഹായത്തിനായി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
തലപ്പുഴ മക്കിമലയില്‍ ബാബുവിന്റെ അച്ഛന് കുട്ടപ്പന്റെ പേരിലുള്ള സ്ഥലത്തെ പത്ത് സെന്റൊളം സ്ഥലം കഴിഞ്ഞ 2018ല്‍ ഇടിഞ്ഞ് താഴ്ന്നതാണ്. അച്ഛന് കുട്ടപ്പന് 6 വര്‍ഷം മുന്‍പ് മരണപ്പെട്ടതാണ.് മക്കളായ 4 പേര്‍ക്കം അവകാശപ്പെട്ട ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തെ മകന് ബാബുവിനവകാശപ്പെട്ട സ്ഥലമാണ് മഹാപ്രളയത്തില്‍ ഇടിഞ്ഞ് താഴ്ന്നത്.
അന്ന് തന്നെ ബാബു വില്ലേജിലടക്കം നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയെങ്കിലും പ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു നായാ പൈസ പോലും കിട്ടിയില്ലെന്ന് ബാബു പറഞ്ഞു. 2018 പ്രളയത്തില്‍ മക്കിമലയില്‍ നിരവധിയിടങ്ങളില്‍ ഭൂമി ഇടിഞ്ഞു താഴ്ന്നിരുന്നു. ചെറിയ തോതില്‍ പോലും ഇടിഞ്ഞ ഭൂമിയുടെ ഉടമകള്‍ക് നഷ്ടപരിഹാര തുക ലഭിച്ചിട്ടും പത്ത് സെന്റ് സ്ഥലം നഷ്ടമായ ബാബുവാകട്ടെ നഷ്ടപരിഹാര തുക ലഭിക്കാന്‍ റവന്യു ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇപ്പോഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: