കാസര്‍കോട്: ജില്ലയില്‍ കോവിഡ് മരണങ്ങള് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ദിവസം ചികിത്സയ്ക്കിടെ മരണപ്പെട്ട 40 വയസ്സുകാരന് കാര്യമായ രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലായെന്നതും യുവജനങ്ങള്‍ക്ക് രോഗം ബാധിക്കുന്നുവെന്നതുമെല്ലാം ഗൗരവപരമായി കാണേണ്ട കാര്യങ്ങളാണെന്നും അതിനാല്‍ ജാഗ്രത കൈവിടാതെ ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു പറഞ്ഞു. ജില്ലാതല കോറോണ കോര്‍ കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
കോവിഡ് 19 പശ്ചാത്തലത്തില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി ആഘോഷങ്ങള്‍ പാടില്ല. ജില്ലയിലെ ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ അനുമതി നല്‍കില്ല. അണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തത് സംബന്ധിച്ച പരാതിയിന്മേല് ഡി.ഡി.ഇ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിന്റെ അന്തിമവിധി വന്നതിനു ശേഷം തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: