ദല്‍ഹി: മോദി സര്‍ക്കാര്‍ ഇഎസ്ഐസി തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ബിഎംഎസ്. തൊഴിലാളികള്‍ക്ക് വളരെ ആശ്വാസമാണ് ഈ തീരുമാനം. ജനക്ഷേമ പരമായ തീരുമാനം കൈക്കൊണ്ട കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം വി. രാധാകൃഷ്ണന് പറഞ്ഞു.
അടല്‍ ബീമിത്ത് വ്യക്തി കല്യാണ്‍ യോജന പദ്ധതിയില്‍ ഭേദഗതി വരുത്തിയാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. 6000 കോടി രൂപയാണ് ഇത്തരത്തില്‍ ചെലവഴിക്കുക. തൊഴിലില്ലായ്മ അലവന്‍സ് നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ഇഎസ്ഐസി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: