സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രം ചെയ്തു നല്‍കുന്നതും ആയ പല പദ്ധതികളും ഇതുവരെയും പൂവണിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഗെയില്‍ പൈപ്പ് ലൈന്‍, വടക്ക് തെക്ക് ഹൈവേ, അതിവേഗ റെയില്‍ പാത, മലയോര മേഖല ഹൈവേ ഇവയെല്ലാം പ്രഥമപട്ടികയില്‍ ഇടം പിടിച്ചവയും പതിറ്റാണ്ടുകളുടെ പഴക്കമുള്ളവയുമാണ്. കാലിയായ സംസ്ഥാന ഖജനാവാണ് കൈയിലുള്ളത്. ഇതിനിടയിലാണ് തിരുവനന്തപുരം വിമാനത്താവളവും ഏറ്റെടുത്ത് നടത്താമെന്ന അവകാശ വാദം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. കെഎസ്ആര്‍ടിസിയെന്ന പൊതു മേഖലാ സ്ഥാപനം നേരെ നടത്താനോ കാര്യക്ഷമമായി സര്‍വ്വീസുകള്‍ നടത്താനോ കഴിയാത്ത സര്‍ക്കാരാണ് വിമാനത്താവളം ഏറ്റെടുക്കാമെന്ന് പറയുന്നത്.
സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിച്ച് വികസിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാന വികസനം ചര്‍ച്ച ചെയ്യാന്‍ നിരവധി കമ്പനികളെ സംസ്ഥാനത്തേക്ക് ക്ഷണിച്ചപ്പോള്‍ പ്രധാന ചര്‍ച്ചയായത് തിരുവനന്തപുരം വിമാനത്താവളത്തിന്റെ അപര്യാപ്തതയാണ്. നിസ്സാന്റെ ഹബ്ബ് ടെക്നോപാര്‍ക്കില്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനു ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രിയുടെ വ്യവസായ ഉപദേശകരില്‍ ഒരാളായ ടോണി തോമസും പറയുന്നു കേന്ദ്രതീരുമാനം നല്ലതെന്ന്. തിരുവനന്തപുരത്ത് നിന്നും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കുറഞ്ഞതോടെ നിസാന്‍ ഹബ്ബ് വിടവാങ്ങാന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: