ആലപ്പുഴ: സൗജന്യ ഓണക്കിറ്റ് നല്കുന്നതില്ല് നിന്ന് അഗതി, അനാഥമന്ദിരങ്ങളെ സര്‍ക്കാര്‍ ഒഴിവാക്കിയതായി ആക്ഷേപം. കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന തൊഴിലും വരുമാനവും നഷ്ടപ്പെട്ടതിന്റെ ‘ഭാഗമായി വിശേഷദിവസം റേഷന്‍ കാര്‍ഡുടമകള്‍ക്ക് ‘ഭക്ഷണക്കിറ്റുകള്‍ സൗജന്യമായി നല്‍കിയിരുന്നു.
അഗതി, അനാഥ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കും ഇതു ലഭിച്ചിരുന്നു. കൊറോണ രോഗവ്യാപനത്തിനുശേഷം വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് നല്‍കിവന്ന ‘ഭക്ഷണക്കിറ്റ് ഉപഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കും കിറ്റ് ലഭിച്ചിരുന്നു. സാമൂഹ്യ നീതിവകുപ്പ് നല്കുന്ന ലിസ്റ്റുപ്രകാരം ഓരോ അഗതി, അനാഥമന്ദിരങ്ങളിലെയും നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന പ്രകാരമാണ് ലഭിച്ചത്. ഭക്ഷ്യസിവില്‍ സപ്ലൈസിന്റെ കൗണ്ടറുകള്‍ മുഖേനയാണ് ഇത് ലഭിച്ചിരുന്നത്.
എന്നാല്‍, ഓണം പ്രമാണിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റ് നല്കിവരുന്നുണ്ടെങ്കിലും അഗതി, അനാഥ മന്ദിരങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആലപ്പുഴ ജില്ലയില്‍ മാത്രം 68 ഓളം അഗതി, അനാഥ മന്ദിരങ്ങളാണുള്ളത്. ഇതില്‍ 1200 അന്തേവാസികളാണ് കഴിയുന്നത്. പലരുടെയും സഹായത്താലാണ് വിവിധ അഗതി, അനാഥ മന്ദിരങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തിനുശേഷം ഇത്തരം സഹായങ്ങളും നിലച്ചതോടെ പല സ്ഥാപനങ്ങളും പട്ടിണിയുടെ വക്കിലാണ്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന കിറ്റും ലഭിക്കാതെ വരുന്നതോടെ അഗതികളുടെ ഓണം പട്ടിണിയിലാകുമെന്ന ആശങ്കയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: